
ഉപഭോക്താവിൻ്റെ നിര്‍ദ്ദേശം ഇഷ്ടമായി, സൊമാറ്റോയില്‍ ജോലി വാഗ്ദാനം ചെയ്ത് സിഇഒ
ഗുഡ്ഗാവര്‍; സൊമാറ്റോ ഫീച്ചറില്‍ മാറ്റം വരുത്താനായി അഭിപ്രായം ചോദിച്ചപ്പോള്‍ ഉപഭോക്താവില്‍ നിന്ന് ലഭിച്ച മറുപടിക്ക് പകരം സിഇഒ നല്‍കിയത് ജോലി. സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയലാണ് നല്ല നിര്‍ദ്ദേശം നല്‍കിയ വ്യക്തിക്ക് ജോലി വാഗ്ദാനം ചെയ്തത്.
2024 നവംബര്‍ 10-ന് ഗോയല്‍ പ്രഖ്യാപിച്ച ‘ഫുഡ് റെസ്‌ക്യൂ’ എന്ന പുതിയ ഫീച്ചര്‍ അപ്ഡേറ്റിനായി നല്‍കിയ നിര്‍ദ്ദേശമാണ് സിഇഒയെ ആകര്‍ഷിച്ചത്. എക്‌സിലാണ് പുതിയ ഫീച്ചറിനെ പറ്റിയും അത് വന്നാലുള്ള ഗുണത്തെ പറ്റിയും ഉപഭോക്താക്കള്‍ വെളിപ്പെടുത്തിയത്.
പുതിയ ഫീച്ചറിന്റെ ദുരുപയോഗം തടയാനായി ചെയ്യാന്‍ കുറച്ച് മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്ന് വ്യക്തമാക്കിയ ഉപഭോക്താവ് ക്യാഷ് ഓണ്‍ ഡെലിവറി ബാധകമായിരിക്കരുത്, ഡെലിവറി പോയിന്റിലേക്ക് ഡെലിവറി 500 മീറ്ററില്‍ എത്തിയാല്‍ റദ്ദാക്കല്‍ അനുവദിക്കരുത്, 2 പേര്‍ ഒരേ സമയം ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും റദ്ദാക്കുന്നതിനും ഒരു ഡിസ്‌കൗണ്ട് സ്ഥലം ലഭിക്കാനുള്ള സാധ്യത, രണ്ടില്‍ താഴെയുള്ള റദ്ദാക്കലുകള്‍ പ്രതിമാസം അനുവദനീയമാക്കരുത് എന്നിങ്ങനെയാണ് ഉപഭോക്താവ് നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ഇത് കണ്ടതോടെ നമ്മുക്ക് ഒരുമിച്ച് പ്രവര്‍ത്തിച്ചാലോ എന്നായിരുന്നു സിഇഒയുടെ പ്രതികരണം. നിങ്ങളുടെ പ്രതികരണത്തിന് നന്ദിയെന്നാണ് ഉപഭോക്താവ് കുറിച്ചത്.