സർക്കാർ ഓഫീസുകളില്‍ കോവിഡിന്റെ പേരിൽ ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി നീട്ടി ധനമന്ത്രി കെ.എൻ. ബാലഗോപാല്‍. ധനകാര്യ വകുപ്പ് സെക്രട്ടറി എ. ജയതിലക് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 2020 മുതൽ ആരംഭിച്ച സാമ്പത്തിക നിയന്ത്രണമാണ് 2025ലേക്കും ലും നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്. ഇതുപ്രകാരം സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, വാഹനങ്ങൾ വാങ്ങൽ തുടങ്ങിയ ചെലവുക്കൾക്കാണ് നിയന്ത്രണം. ഈമാസം എട്ടുമുതൽ ഒരുവർഷത്തേക്കാണ് നീട്ടിയിരിക്കുന്നത്.
സർക്കാർ ഓഫീസുകൾക്ക് സാമ്പത്തിക നിയന്ത്രണം തുടരുന്ന സർക്കാരിന്റെ മന്ത്രിമാരുടെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കലും കാറുകൾ വാങ്ങലും തുടരുന്നുണ്ട്. സാമ്പത്തിക നിയന്ത്രണ വർഷങ്ങളിലൊന്നും തന്നെ ഇക്കാര്യങ്ങളിൽ മുടക്കം വന്നിരുന്നില്ല. മുഖ്യമന്ത്രി സഞ്ചരിക്കാനുള്ള സംരക്ഷിത കാറുകൾ മുതൽ ഒരു പരിപാടിക്കുവേണ്ടി മാത്രം ആഡംബര ബസ് വാങ്ങിയ ചരിത്രമുള്ള സർക്കാരിലെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഇക്കാര്യങ്ങൾക്ക് യഥേഷ്ടം പണം അനുവദിക്കുന്ന ധനമന്ത്രിയാണ് കെ.എൻ. ബാലഗോപാലും.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുടങ്ങിയ സാമ്പത്തിക നിയന്ത്രണം രണ്ടാം പിണറായി സർക്കാരിന്റെ അവസാന പാദത്തിലും തുടരുന്നുവെന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നതാണ്.
[…] […]
ജയ് ബാലഗോപാലൻ കി.. 💪