CinemaNationalNewsSocial Media

24 മണിക്കൂർ സമയം തരാം ; ദൃശ്യങ്ങൾ പിൻവലിച്ചില്ലെങ്കിൽ…. നയൻതാരയ്ക്ക് വീണ്ടും വക്കീൽ നോട്ടീസുമായി ധനുഷ്

ധനുഷ് – നയൻ‌താര പോര് മുറുകുന്നു. വീണ്ടും നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് നടൻ ധനുഷ്. നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിൽ ഉപയോ​ഗിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ദൃശ്യം 24 മണിക്കൂറിനകം പിൻവലിക്കണം എന്നാണ് പുതിയ വക്കീൽ നോട്ടീസിൽ പറയുന്നത്. ഇല്ലെങ്കിൽ ഗുരുതരമായ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

എൻ്റെ കക്ഷി ഈ സിനിമയുടെ നിര്‍മാതാവാണ്. സിനിമയുടെ നിര്‍മാണത്തിനായി ഓരോ തുകയും എവിടെയാണ് ചെലവഴിച്ചതെന്ന് അദ്ദേഹത്തിനറിയാം. ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ ചിത്രീകരിക്കാൻ എൻ്റെ കക്ഷി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. അതേസമയം, രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെ വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിം​ഗ് ആരംഭിച്ചത്. ലേഡി സൂപ്പർ സ്റ്റാറിന്റെ ജന്മദിനമായ ഇന്നലെയാണ് വിവാഹ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ പുറത്തിവിട്ടത്.

ഇതിനിടയിൽ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചതായി ആരോപിച്ച് നടൻ ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചിരുന്നു. ഇതിനെതിരെ തുറന്ന കത്തുമായി നയൻ‌താര തന്നെ രംഗത്തെത്തിയിരുന്നു. ധനുഷ് തന്നോട് പകപോക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കത്തിലൂടെ നയൻ‌താര തുറന്നടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *