KeralaNews

നവജാത ശിശുവിനെ കാണാനില്ല; ദുരൂഹതയെന്ന് പൊലീസ്

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായതായ സംഭവത്തിൽ ദുരൂഹതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു യുവതിയുടെ പ്രസവം. പ്രസവശേഷം യുവതി വീട്ടിലെത്തിയെങ്കിലും കുട്ടിയെ കാണാത്തതിനാൽ ആശാപ്രവർത്തകരാണ് വിവരം ജനപ്രതികളെയും അതുവഴി ചേർത്തല പൊലീസിലും അറിയിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ടത്.യുവതിയുടെ പ്രാഥമിക മൊഴിപ്രകാരം കുട്ടിയെ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കു കൈമാറിയതായാണ് വിവരം. പ്രസവിച്ച യുവതിക്ക് മറ്റു രണ്ട് കുട്ടികളുണ്ട്. മൂന്നാമതൊരു കുഞ്ഞിനെക്കൂടി വളർത്താനുള്ള സാഹചര്യമില്ലെന്ന് അമ്മ പറഞ്ഞതായി ആശ പ്രവർത്തകർ വ്യക്തമാക്കി ചേന്നം പള്ളിപ്പുറം 17-ാം വാർഡ് സ്വദേശിനിയാണ് യുവതി.

Leave a Reply

Your email address will not be published. Required fields are marked *