News

ഡല്‍ഹിയുടെ പുതിയ ഗതാഗത മന്ത്രിയായി രഘുവീന്ദര്‍ ഷോക്കീന്‍

ഡല്‍ഹി: ഡല്‍ഹിയുടെ മുന്‍ ഗതാഗത മന്ത്രി രാജിവെച്ച ഒഴിവിലേയ്ക്ക് പുതിയ മന്ത്രിയെ സ്വാഗതം ചെയ്ത് എഎപി സര്‍ക്കാര്‍. കൈലാഷ് ഗെഹ്ലോട്ടിന് പകരം നംഗ്ലോയ് ജാട്ടില്‍ നിന്നുള്ള എഎപി നിയമസഭാംഗമായ രഘുവീന്ദര്‍ ഷോക്കാണ് പുതിയ ഗതാഗതമന്ത്രി. തിങ്കളാഴ്ചയാണ് ഇദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

മുഖ്യമന്ത്രി അതിഷിയുടെ ടീമില്‍ സമുദായത്തിന്റെ പ്രാതിനിധ്യം നിലനിര്‍ത്തി ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള ജാട്ട് വോട്ടര്‍മാരെ സന്തോഷിപ്പിക്കാനുള്ള എഎപിയുടെ ശ്രമമാണ് ഷോക്കീന്റെ മന്ത്രിസഭാ പ്രവേശനം. സിവില്‍ എഞ്ചിനീയറായ ഷോക്കീന്‍, രണ്ട് തവണ എംസിഡി കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനങ്ങളെ സേവിക്കാന്‍ തന്നെ ഈ പദവി ഏല്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും സത്യസന്ധതയോടെ തന്റെ കര്‍ത്തവ്യം ചെയ്യുമെന്നും ഷോക്കീന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *