ടെഹ്റാന്‍: അമേരിക്കയുടെ പരമാധികാരിയായി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടെന്ന് കരുതി അത് ഇറാനും ചൈനയുമായിട്ടുള്ള ബന്ധത്തെ ബാധിക്കില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വക്താവ് വ്യക്തമാക്കി.’ഇറാനും ചൈനയും തമ്മില്‍ ദീര്‍ഘകാലത്തെ സൗഹാര്‍ദ്ദപരവും സാംസ്‌കാരിക ചരിത്രപരമായ ബന്ധമുണ്ട്. ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും എണ്ണവ്യാപാരത്തില്‍ വലിയ പങ്കാളിയുമാണ് ചൈന.
ട്രംപ് ആദ്യം അമേരിക്കന്‍ പ്രസിഡന്‍ര് പദവി അലങ്കരിച്ച സമയത്ത് ഇറാനെതിരെ സ്മ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ തെരഞ്ഞെടുപ്പിന് ശേഷമുള്ള എണ്ണ വില്‍പനയില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന് ഗുരുതരമായ ആശങ്കകളൊന്നുമില്ലെന്ന് ഇറാനിയന്‍ എണ്ണ മന്ത്രി മൊഹ്സെന്‍ പക്നെജാദ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതിനാല്‍ തന്നെ ജനുവരിയില്‍ വൈറ്റ് ഹൗസിലേക്ക് ട്രംപ് മടങ്ങിയെത്തിയാലും ഇറാന്റെ വിദേശ നയത്തെ അത് ബാധിക്കില്ലെന്ന് ഇറാന്‍ കരുതുന്നത്.