ഡല്‍ഹി; മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്. മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ മേഘചന്ദ്ര സിംഗ്, എഐസിസി സംസ്ഥാന ചുമതലയുള്ള ഗിരീഷ് ചോദങ്കര്‍ എന്നിവര്‍ക്കൊപ്പം എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷായും മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം മുതല്‍ ഇ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതാണ്. ഇപ്പോള്‍ വീണ്ടും പൊട്ടിപ്പുറപ്പെട്ടു. സംഘര്‍ഷത്തിന്‍രെ അവസാനം കാണാനോ ക്രമസമാധാനം പുനസ്ഥാപിക്കാനോ ഇതുവരെ നിലവിലെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് സര്‍ക്കാരിന്‍രെ പോരായ്മയാണെന്ന് കോണ്‍ഗ്രസ് വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മണിപ്പൂരില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തെ കാണണമെന്നും ദേശീയ തലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.