CinemaSocial Media

ശെരിക്കും ത്രില്ലടിപ്പിച്ച പടം; കിഷ്‌കിന്ധാ കാണ്ഡത്തെ പ്രശംസിച്ച് മേജർ രവി

‘കിഷ്‌കിന്ധാ കാണ്ഡം’ സിനിമ പ്രേക്ഷകന്റെ മുഴുവൻ പിന്തുണയോടെ മുന്നേറുകയാണ്. ഈ ചിത്രം പ്രേഷകരുടെ സ്വീകാര്യത നേടിയതോടൊപ്പം, സംവിധായകൻ മേജർ രവി തന്റെ ഫേസ്ബുക്കിൽ ചിത്രത്തെ കുറിച്ച് പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.

‘‘ഓണാഘോഷം കഴിഞ്ഞിട്ടില്ല. ഞാൻ ‘കിഷ്‌കിന്ധാ കാണ്ഡം’ സിനിമ കണ്ടു. ശരിക്കും ത്രിൽ അടിപ്പിച്ച ഒരു പടം. ഞാൻ അഭിനയിച്ചെങ്കിലും പടം കണ്ടപ്പോഴാണ് അതിന്‍റെ ഒരു തീവ്രത മനസിലായത്. സൂപ്പർ അഭിനയം കുട്ടേട്ടാ, ആസിഫ്, അപർണ എല്ലാരും തകർത്തു. ഓണം ഈ സിനിമയോടൊപ്പം ആസ്വദിക്കൂ. ഫിലിം ബൈ എ സൂപ്പർ ഡയറക്ടർ ദിൻജിത്ത് ആൻഡ് ടീം. സൂപ്പർ മക്കളെ. പൊളിച്ചു. എല്ലാവരോടും സ്നേഹം’’– മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.

‘കിഷ്‌കിന്ധാ കാണ്ഡം’ ഒരു ഓണം റിലീസ് സിനിമയായും, ഹൗസ് ഫുൾ ഷോകളുമായി വലിയ പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്. ഗുഡ്‌വിൽ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് നിർമിച്ച് ദിൻജിത്ത് അയ്യത്താനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുൽ രമേഷാണ്.

ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ അപർണ ബാലമുരളി, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് എന്നിവരും പ്രധാന വേഷങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *