
വിക്രാന്ത് മാസെയുടെ ‘സബര്‍മതി റിപ്പോര്‍ട്ടി’നെ പ്രശംസിച്ച് അമിത് ഷാ
ഡല്‍ഹി; വിക്രാന്ത് മാസെ അഭിനയിച്ച സബര്‍മതി റിപ്പോര്‍ട്ടിനെ പ്രധാനമന്ത്രി പ്രശംസിച്ചതിന് പിന്നാലെ ആഭ്യന്തരമന്ത്രിയും അഭിനന്ദിച്ചു. പ്രധാനമന്ത്രി ഗുജറാത്തിന്‍രെ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഗുജറാത്തില്‍ വര്‍ഗീയ കലാപം ഉണ്ടാവുകയും 1000-ത്തിലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്ത സംഘര്‍ഷാവസ്ഥയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്.
2002 ഫെബ്രുവരി 27 ന് നടന്ന ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവമാണ് സിനിമയുടെ പ്രമേയം. എത്ര ശ്രമിച്ചാലും സത്യം ഇരുട്ടില്‍ എന്നെന്നേക്കുമായി മറയ്ക്കാന്‍ അതിന് കഴിയില്ല. ഈ എന്ന സിനിമ സമാനതകളില്ലാത്ത ധൈര്യത്തോടെ പലതിനെയും വെല്ലുവിളിക്കുകയും സത്യത്തെ പകല്‍ വെളിച്ചത്തില്‍ തുറന്നുകാട്ടുകയും ചെയ്യുന്നുവെന്നാണ് അമിത് ഷാ എക്‌സില്‍ കുറിച്ചത്.
സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് വധഭീഷണി ഉണ്ടെന്നും എന്നാല്‍ തന്റെ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയതിനാല്‍ ആശങ്കയില്ലെന്നുമായിരുന്നു താരം വ്യക്തമാക്കിയത്. ചിത്രം തുടക്കത്തില്‍ തന്നെ 8 കോടി രൂപ നേടിയതായി നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.