24 ലക്ഷത്തിൻ്റെ പോപ്‌കോണ്‍ ബാഗില്‍ ട്രെന്‍ഡിങ്ങായി നിത അംബാനി

ഇന്ത്യയുടെ കോടീശ്വരന്‍മാരില്‍ മുന്‍പന്തിയിലാണ് അംബാനിയുടെയും കുടുംബത്തിന്റെയും സ്ഥാനമെന്നതിനാല്‍ തന്നെ ഇവരുടെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം എന്നും വൈറല്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നിത അംബാനിയുടെയും മകള്‍ ഇഷ അംബാനിയുടെയും ബാഗുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പോപ്‌കോണ്‍ ബാഗാണ് നിത അംബാനിയുടെതെങ്കില്‍ ഇഷയുടേത് ബോ ബാഗാണ്. നവംബര്‍ 13 ന് മുംബൈയിലെ ജിയോ വേള്‍ഡ് പ്ലാസയില്‍ തന്റെ ബ്യൂട്ടി ബ്രാന്‍ഡായ ടിറ ബ്യൂട്ടിയുടെ ഗംഭീരമായ ലോഞ്ച് പരിപാടി ഇഷ അംബാനി സംഘടിപ്പിച്ചിരുന്നു. ബോളിവുഡ് സുന്ദരികളും ഫാഷന്‍ മോഡലുകളുമടക്കം എത്തിയ ഈചടങ്ങിലാണ് നിത അംബാനിയും ഇഷയും തങ്ങളുടെ വെറൈറ്റി ബാഗുകളുമായി എത്തിയത്.

ലിലാക്ക് സാറ്റിന്‍ ടൈപ്പിലുള്ള ഔദ്യോഗിക വസ്ത്രത്തില്‍ അതി സുന്ദരിയായിട്ടാണ് ഇഷ എത്തിയത്. കൂടാതെ തിളക്കമുള്ള ഒരു സ്വര്‍ണ്ണ ബോ പോലെ കാണുന്ന ഒരു ബാഗും ഇഷയ്ക്കുണ്ടായിരുന്നു. എല്ലാവരെയും ആകര്‍ഷിച്ചിരുന്ന ഈ ബോ ബാഗ് ടിറ ബ്യൂട്ടി ലോഞ്ചിനായി, ഇഷ അംബാനിക്കായി ജോര്‍ജിയോ അര്‍മാനി ബോ സില്‍വര്‍ ബാഗ് കസ്റ്റമൈസ് ചെയ്തത്. കൈകൊണ്ട് നിര്‍മ്മിച്ചതാണ് ഈ ബാഗ്, ഏകദേശം 5,06,444 രൂപയാണ് ഈ ബാഗിന്.

ജൂഡിത്ത് ലീബര്‍ എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ ഈ ബാഗ് ലഭ്യമാണ്. എന്നാല്‍ അതിലും ഒരു പടി മുന്നിലായിരുന്നു നിത അംബാനിയുടെ പോപ്‌കോണ്‍ ബാഗ്. പാരീസിയന്‍ ലക്ഷ്വറി ലേബലിന്റെ ഫാള്‍-വിന്റര്‍ ശേഖരത്തില്‍ നിന്നുള്ള പോപ്കോണ്‍ മിനോഡിയര്‍ ഷോ ബാഗാണ് നിത വഹിച്ചത്. വെള്ള, കറുപ്പ്, ഇളം പിങ്ക് നിറങ്ങളിലുള്ള ബാഗില്‍ പലതരത്തിലുള്ള മുത്തുകളും കല്ലുകളും കൊണ്ട് അലങ്കരിച്ചിരുന്നു. ഇഷ അംബാനിയുടെ ബോ ബാഗിനേക്കാള്‍ 5 മടങ്ങ് വില കൂടുതലാണ് ഈ പോപ്‌കോണ്‍ ബക്കറ്റ് മോഡല്‍ ബാഗിന്റെ വില 24 ലക്ഷം രൂപയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments