BusinessNews

രത്തൻ, നിങ്ങൾ എന്നും എൻ്റെ ഹൃദയത്തിൽ വസിക്കും : മുകേഷ് അംബാനി

മഹാവ്യവസായി രത്തൻ ടാറ്റയുടെ മരണത്തിൽ അനുസ്മരിച്ച് മുകേഷ് അംബാനി. ഇന്ത്യയ്ക്കും ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തിനും ഇത് വളരെ ദുഃഖകരമായ ദിവസമാണെന്ന് റിലയൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി.
രത്തൻ ടാറ്റയുടെ വിയോഗം ടാറ്റ ഗ്രൂപ്പിന് മാത്രമല്ല, ഓരോ ഇന്ത്യക്കാരനും വലിയ നഷ്ടമാണ്. രത്തൻ ടാറ്റയുടെ വേർപാട് എന്നിൽ അതിയായ ദുഃഖം നിറച്ചു. വ്യക്തിപരമായി വളരെ ദുഖകരമായ ദിനമാണിത്. എനിക്ക് ഒരു പ്രിയ സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹവുമായുള്ള എൻ്റെ ഇടപെടലുകൾ ഓരോന്നും എന്നെ പ്രചോദിപ്പിക്കുകയും ഊർജ്ജസ്വലനാക്കുകയും ചെയ്ത ഒന്നായിരുന്നു. അദ്ദേഹത്തിൻ്റെ സ്വഭാവത്തിലെ കുലീനതയും അദ്ദേഹം ഉൾക്കൊള്ളുന്ന മികച്ച മാനുഷിക മൂല്യങ്ങളും എന്റെ ആദരവ് വർധിപ്പിച്ചു.

രത്തൻ ടാറ്റ ഒരു ദീർഘവീക്ഷണമുള്ള വ്യവസായിയും മനുഷ്യസ്‌നേഹിയുമായിരുന്നു. സമൂഹത്തിൻ്റെ മഹത്തായ നന്മയ്‌ക്കായി എല്ലായ്‌പ്പോഴും പരിശ്രമിച്ചു,” മുകേഷ് അംബാനി പറയുന്നു.

രത്തൻ ടാറ്റയുടെ വിയോഗത്തോടെ, ഇന്ത്യക്ക് അവരുടെ ഏറ്റവും പ്രഗത്ഭനും ദയയുള്ളവനുമായ ഒരു മകനെ നഷ്ടമായി. രത്തൻ ഇന്ത്യയെ ലോകത്തിലേക്ക് കൊണ്ടുപോയി, അതേപോലെ ലോകത്തിലെ ഏറ്റവും മികച്ചത് ഭാരതത്തിലേക്ക് കൊണ്ടുവന്നു .

അദ്ദേഹം ഹൗസ് ഓഫ് ടാറ്റയെ സ്ഥാപനവൽക്കരിക്കുകയും 1991-ൽ ചെയർമാനായി ചുമതലയേറ്റ ശേഷം ഒരു അന്താരാഷ്ട്ര സംരംഭമാക്കി മാറ്റുകയും ചെയ്തു. രത്തൻ ചുമതലയേറ്റെടുത്തതിന് പിന്നാലെ 70 മടങ്ങ് വളർച്ചയാണ് ടാറ്റാഗ്രൂപ്പിന് ഉണ്ടായത്. റിലയന്സിന്റെയും നിതയുടെയും അംബാനി കുടുംബത്തിനുന്റെയും പേരിൽ , ടാറ്റ കുടുംബത്തിലെയും മുഴുവൻ ടാറ്റ ഗ്രൂപ്പിലെയും അംഗങ്ങൾക്ക് ഞാൻ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. രത്തൻ, നിങ്ങൾ എന്നും എൻ്റെ ഹൃദയത്തിൽ നിലനിൽക്കും. ഓം ശാന്തി,” അദ്ദേഹം കുറിപ്പിൽ കുറിച്ചു .

Leave a Reply

Your email address will not be published. Required fields are marked *