സിനിമാ ലോകത്ത് ചൂടുള്ള ചർച്ച ഇപ്പോൾ നയൻതാര – ധനുഷ് തർക്കമാണ്. നയൻ താരയുടെ ലൗ ലൈഫ് പറയുന്ന ഡോക്രുമെന്റി നിർമ്മിക്കാൻ വേണ്ടി പത്ത് വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച സിനിമയുടെ പകർപ്പവകാശം നയൻ താര ചോദിച്ചപ്പോൾ വെറും 3 സെക്കന്റിന് ധനുഷ് പത്ത് കോടി ചോദിച്ചു. മനസാക്ഷിയേ ഇല്ലാത്ത രീതിയിൽ 3 സെക്കന്റിന് പത്ത് കോടി ചോദിച്ച ധനുഷ് പ്രതികാര ബുദ്ധിയുള്ളവനാണെന്നും ചിത്രത്തിന്റെ ലൊക്കേഷനിൽ തന്നോട് മോശമായി പെരുമാറിയെന്നുമാണ് ഇന്ന് നയൻതാര ധനുഷിനെതിരെ ഉന്നയിച്ച പ്രധാന വാദം.
കേട്ടപാതി കേൾക്കാത്ത പാതി നയൻസിന്റേയും ധനുഷിന്റേയും ആരാധകർ തമ്മിൽ കനത്ത യുദ്ധമാണ് നടന്ന് കൊണ്ടിരിക്കുന്നത്. എന്നാൽ യത്ഥാർത്ഥത്തിൽ ആരാണിവിടെ തെറ്റുകാരൻ? കേവലമൊരു അഭിപ്രായത്തേക്കാൾ ഈ വിഷയത്തിൽ തലയിടും മുമ്പ് ആദ്യം ആലോചിക്കേണ്ടുന്ന പ്രധാന ചോദ്യമാണിത്.
അതായത് 2015ലാണ് നയൻതാര – ധനുഷ് തർക്കത്തിന് പ്രധാന കാരണമായ ചിത്രം നാനും റൗഡി താൻ പുറത്തിറങ്ങുന്നത്. ചിത്രം പുറത്തിറങ്ങിയതോടെ നയൻസിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. കരിയറും ജീവിതവും ഒരൊറ്റ സ്റ്റെപ്പിൽ മറ്റൊരു ലെവലിൽ എത്തിച്ചു എന്നതിൽ തർക്കമില്ല. ചിത്രം പ്രതീക്ഷിച്ചത്ര ക്ലിക് ആയില്ലെങ്കിലും വിക്കി നയൻസ് ബന്ധത്തിന്റെ ഏറ്റവും പ്രധാനപ്പട്ട സിനിമായാണ് ഇത്.
അതിനാൽ തന്റെ ലൗ ലൈഫ് പറയുമ്പോൾ അതിൽ സിനിമയുടെ ഒരു ഭാഗം ചേർക്കണമെന്ന് ആവശ്യപ്പെടുത്തതിൽ തെറ്റില്ല. ഇതിന്റെ ഭാഗമായാണ് ധനുഷിനോട് പകർപ്പവകാശം ചോദിച്ചത്. എന്നാൽ ധനുഷ് 3 സെക്കന്റ് വീഡിയോയ്ക്ക് 10 കോടി ചോദിച്ചതോടെയാണ് വിഷയം വഷളായത്. എന്തിനെടാ ഇത്ര അത്യാഗ്രഹം എന്നാണ് നിങ്ങളാലോചിച്ചതെങ്കിൽ അവിടെ നിങ്ങൾക്ക് തെറ്റി. വിഘ്നേഷ് ശിവൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം പുറത്തിറങ്ങാൻ കാരണക്കാരൻ തന്നെ ഇപ്പോൾ നയൻതാര വിമർശിക്കുന്ന നയൻതാരയുടെ കണ്ണിൽ മുഖമൂടിയണിഞ്ഞ ധനുഷാണ്.
അതായത് 2013 ലാണ് ഈ സിനിമ ആദ്യം പ്രഖ്യാപിച്ചത്. ഗൗതം വാസുദേവ് മേനോൻ നിർമ്മിക്കുകയും ഗൗതം കാർത്തിക് , ലാവണ്യ ത്രിപാഠി എന്നിവർ അഭിനയിക്കുകയും ചെയ്യുന്ന ചിത്രം എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. പക്ഷേ പാതി വഴിയിൽ തന്നെ ആ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നു. ആരംഭത്തിൽ തന്നെ പരാജയപ്പെട്ട ചിത്രത്തിന് വേണ്ടി നിർമ്മാതാവിനെ തേടിയുള്ള വിഘ്നേഷിന്റെ അലച്ചിലായിരുന്നു പിന്നീട്. നിർമ്മാതാവിനെ തേടിയുള്ള വിഘ്നേഷിന്റെ അലച്ചിലിനിടെയാണ് ധനുഷ് തൻ്റെ വണ്ടർബാർ ഫിലിംസിൻ്റെ ബാനറിൽ താൻ ചിത്രം നിർമ്മിക്കാമെന്ന് ട്വിറ്ററിലൂടെ അറിയിച്ചത്.
നഷ്ടമാകുമെന്നറിഞ്ഞിട്ട് തന്നെയാണ് ധനുഷ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തത്. പിന്നീട് 2014 ഓഗസ്റ്റിൽ പടം ധനുഷ് ഏറ്റെടുത്തു, സേതുപതിയും നയൻതാരയും പ്രധാന ജോഡികളായി. പ്രിൻസിപ്പൽ ഛായാഗ്രഹണം 2014 ഡിസംബറിൽ തുടങ്ങി 2015 ജൂണിൽ അവസാനിച്ചു. അങ്ങനെ പുറത്തിറങ്ങിയ പടമണ് നാനും റൗഡിതാൻ. ഇതുകൊണ്ടും അവസാനിച്ചില്ല.
ചിത്രം നയൻതാരക്ക് കരിയർബ്രേക്ക് ആയിരുന്നു എങ്കിലും ഒരു നിർമ്മാതാവ് എന്ന നിലയിൽ ധനുഷിന് നഷ്ടമുണ്ടായ സിനിമയാണ് നാനും റൗഡിതാൻ. സിനിമ തുടക്കത്തിൽ വിഘ്നേഷ് പറഞ്ഞതിന്റെ അധികമാണ് പാക്ക് അപ്പ് ആയപ്പോൾ ചിലവായിരിക്കുന്നത്. ഈ നഷ്ടം സിനിമ ഡിസ്റ്റ്രിബൂട്ട് ചെയ്യുമ്പോൾ നികത്താം എന്ന് കരുതിയെങ്കിലും അവിടെയും ധനുഷിന് തിരിച്ചടിയായിരുന്നു.
സിനിമയിലെ പ്രധാന കഥാപാത്രമായി വിജയ് സേതുപതി എത്തിയത് തന്നെയായിരുന്നു അതിന് കാരണം. അതായത് ആ അടുത്ത കാലത്ത് സേതുപതി ചിത്രങ്ങൾ പലതും പരാജയപ്പെട്ടിരുന്നു. അതിനാൽ തന്നെ നാനും റൗഡിതാൻ സിനിമയുടെ മാർക്കറ്റ് വാല്യൂ അന്ന് പ്രതീക്ഷിച്ചത്ര ലഭ്യമായില്ല. ചുരുക്കി പറഞ്ഞാൽ നാനും റൗഡി താൻ ധനുഷിന് നഷ്ടക്കച്ചവടമായിരുന്നു എന്ന്.
അത് മാത്രമല്ല വിഘ്നേഷും നയൻതായരയും സ്നേഹത്തിലായത് ഈ സിനിമാ സെറ്റിൽ വച്ചെന്ന് നയൻസ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ സന്ദർഭമാണ് ധനുഷ് മോഷമായി തന്നോട് പെരുമാറി എന്ന് നയൻതാര പറയാൻ കാരണം എന്നാണ് വിലയിരുത്തൽ.
അതായത് വിക്നേഷ് നയൻസ് പ്രണയം തുടങ്ങിയത് ഈ സിനിമയിൽ നിന്ന് എന്നതിനാൽ തന്നെ പലപ്പോഴും വിഘ്നേഷിന് ജോലിയിൽ ശ്രദ്ധകുറഞ്ഞു എന്നാണ് റിപ്പോർട്ട്. പലപ്പോഴും ഷൂട്ടിങ് നീണ്ട് പോകാൻ ഈ ശ്രദ്ധക്കുറവ് കാരണമായിട്ടുണ്ട്. ഇതെല്ലാം പ്രൊഡ്യൂസർ എന്ന നിലയ്ക്ക് ധനുഷിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതെല്ലാം കരുതി എപ്പോഴോ ധനുഷ് ഷൂട്ടിങ്ങിനിടെ വിഘ്നേഷിനെ വഴക്ക് പറഞ്ഞതായി ചിലമാധ്യമങ്ങളിൽ കണ്ടു. ഇതെല്ലമായിരിക്കും സെറ്റിൽ വച്ച് വളരെ മോശമായ രീതിയിലാണ് ധനുഷ് ഇടപഴകിയത് എന്ന് പറയാൻ ഇടയാക്കിയത്.
ഇതിനെല്ലാം ശേഷമാണ് തങ്ങളുടെ പ്രണയകഥയും വിവാഹ വീഡിയോയുമെല്ലാം ചേർത്ത് ഒരു ഡോക്രുമെന്റി തയ്യാറാക്കുന്നു എന്നും അത് നെറ്റ്ഫ്ലിക്സ് വഴി പുറത്ത് വിടുമെന്നും താര ദമ്പതികൾ തീരുമാനിക്കുന്നത്. ഇതിൽ ചേർക്കാനാണ് ധനുഷിന്റെ കൈയ്യിൽ നിന്ന് പകർപ്പവകാശം ആവശ്യപ്പെട്ടത്. എന്നാൽ ധനുഷ് പകർപ്പവകാശം നൽകും മുമ്പ് തന്നെ ടീസറിൽ ധനുഷിന‍്‍റെ നാനും റൗഡിതാൻ ചിത്രത്തിന്റെ ചില ഭാഗങ്ങൾ വന്നു. ഇത് ധനുഷിനെ പ്രകോപിപ്പിച്ചിരിക്കണം.
അങ്ങനെ തുടങ്ങിയ തർക്കം 2024 ആയപ്പോഴേക്കും 10 വർഷമാകുകയാണ്. ആകെ മുഴുവൻ നഷ്ടങ്ങൾ മാത്രം വിതച്ച തന്റെ ചിത്രത്തിന്റെ ഒരു ഭാഗം മറ്റൊരു വീഡിയോയ്ക്ക് ഉപയോഗിക്കാൻ 10 കോടി വേണമെന്ന് ധനുഷ് അവകാശപ്പെട്ടതാണോ തന്റെ ആവശ്യത്തിന് വേണ്ടി തങ്ങളുടെ ഡോക്യുമെന്റി ഭീമമായൊരു തുകയ്ക്ക് നെറ്റ്ഫ്ലിക്സിൽ വിൽക്കാൻ തയ്യാറായി നിൽക്കുന്ന നയൻതാരയുടെ പരാതിയാണോ ശരി എന്ന് ചോദിച്ചാൽ ഉത്തരം ആർക്കൊപ്പമാകണം!? നിങ്ങൾ തന്നെ തീരുമാനിക്കൂ..