KeralaPolitics

2024 ലെ മൂന്നാം തവണ; പ്രധാനമന്ത്രി നരേന്ദ്രമോദി കേരളാ സന്ദർശനത്തിനെത്തുന്നു

തിരുവനന്തപുരം : 2024 ലെ മൂന്നാം തവണത്തെ വരവ്. പ്രധാനമന്ത്രി നരേന്ദ്രമോദി കേരളാ സന്ദർശനത്തിനെത്തുന്നു. ഈ മാസം 27-നാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുന്നത്.

പ്രധാനമന്ത്രിയെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷ് അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങളിലാണ് പ്രവർത്തകർ.

ലോകരാഷ്‌ട്രങ്ങൾക്കിടയിൽ ചരിത്രം സൃഷ്ടിച്ച ശേഷമാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. എല്ലാ വാഗ്ദാനങ്ങളും നിറവേറ്റിയ ശേഷമാണ് അദ്ദേഹം കേരളത്തിൽ സന്ദർശനം നത്തുന്നത്. സംസ്ഥാനത്തെ സാധാരണ ജനങ്ങൾ പോലും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ്.

സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്യാൻ മനസുള്ളവരാണ്. ദേശീയ ബോധമുള്ള കോൺഗ്രസ്-സിപിഎം അണികളും ബിജെപിക്ക് വോട്ട് രേഖപ്പെടുത്തുമെന്നും വിവി രാജേഷ് പറഞ്ഞു.

തിരുവനന്തപുരത്താണ് കേരള പദയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവരം സുരേന്ദ്രൻ തന്നെയാണ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. സമാപന സമ്മേളനത്തിലെ ഔദ്യോഗിക പരിപാടികൾ സംബന്ധിച്ച് അന്തിമ തീരുമാനം വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *