
മന്ത്രി മന്ദിര മേൽക്കുര റിപ്പയർ ചെയ്യാൻ 40.48 ലക്ഷം!! മേൽക്കൂര റിപ്പയറിങ്ങിന് നൽകുന്നത് 10 ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുക
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിൽ മന്ത്രി മന്ദിരത്തിൻ്റെ മേൽക്കൂര റിപ്പയർ ചെയ്യാൻ ലക്ഷങ്ങൾ അനുവദിച്ചു. മന്ത്രി ഒ.ആർ കേളുവിൻ്റെ ഔദ്യോഗിക വസതിയായ എസ്സെൻഡെയ്ൻ ബംഗ്ലാവിൻ്റെ മേൽക്കൂരയാണ് റിപ്പയർ ചെയ്യുന്നത്. 40.48 ലക്ഷമാണ് ചെലവ്.
മന്ത്രി മന്ദിരത്തിൻ്റെ മേൽക്കൂര പണിക്ക് വേണ്ടി മരാമത്ത് വകുപ്പ് ടെണ്ടർ ക്ഷണിച്ചു. നവംബർ 22 നാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി. 10 ലൈഫ് മിഷൻ വീട് നിർമ്മിക്കാനുള്ള തുകയാണ് ഒ.ആർ. കേളുവിൻ്റെ മേൽക്കൂര റിപ്പയറിഗിംന് ചെലവഴിക്കുന്നത്.

ഒരു ലൈഫ് മിഷൻ വീട് നിർമ്മിക്കാൻ 4 ലക്ഷം രൂപയാണ് നൽകുന്നത്. 9 ലക്ഷം പേർ ലൈഫ് മിഷൻ വീടിന് വേണ്ടി കാത്ത് കിടക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ലൈഫ് മിഷൻ വീട് നിർമ്മാണം പ്രതിസന്ധിയിലാണ്. അപ്പോഴാണ് മന്ത്രി മന്ദിരത്തിന് 40.48 ലക്ഷം ചെലവഴിക്കുന്നത്.
മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ്റെ മന്ദിരമായിരുന്നു എസ്സെൻ ഡെയ്ൻ ബംഗ്ലാവ്. രാധാകൃഷ്ണൻ ആലത്തൂർ എം.പി ആയതോടെ ഒ.ആർ കേളു പകരം മന്ത്രിയായി. രാധാകൃഷ്ണൻ്റെ മന്ത്രി മന്ദിരം ഒ.ആർ കേളുവിന് ലഭിച്ചു.