CrimeMalayalam Media LIveNational

പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും സംസാരിക്കണം, വൈദ്യുത ടവറില്‍ കയറി യുവാവിൻ്റെ ഭീഷണി

ഡല്‍ഹി; പലതരം ഭീഷണികള്‍ മുഴക്കി ടവറിലോ വലിയ കെട്ടിടത്തിന് മുകളിലോ കയറി പിന്നീട് പെട്ട് നില്‍ക്കുന്നവരെ സോഷ്യല്‍ മീഡിയ വഴി നാം കാണാറുണ്ട്. അത്തരത്തില്‍ ഒരു യുവാവ് ഡല്‍ഹിയിലെ വൈദ്യുത ടവറില്‍ ഇന്ന് കയറി. ഡല്‍ഹിയിലെ യമുന ഖാദര്‍ പ്രദേശത്താണ് ഞെട്ടിപ്പിക്കുന്നതും കൗതുകകരവുമായ ഈ സംഭവം ഉണ്ടായത്. ടവറില്‍ കയറിയ യുവാവ് തനിക്ക് പ്രധാനമന്ത്രി മോദിയോടും മുഖ്യമന്ത്രിയോടും ചീഫ് ജസ്റ്റീസിനോടും സംസാരിക്കണമെന്നും വ്യക്തമാക്കി.

പരിസ്ഥിതിയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇവരെ കാണണമെന്ന് യുവാവ് ആവശ്യപ്പെട്ടത്. ബംഗാളില്‍ നിന്നോ ബിഹാറില്‍ നിന്നോ ഉള്ള യുവാവാണ് ഇയാളെന്നും അധ്യാപകനായി ജോലി ചെയ്യുകയാണെന്നുമാണ് പോലീസിന് ലഭിച്ച പ്രാഥമിക നിഗമനം. പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സംഭവം നടന്നയുടന്‍ സ്ഥലതെത്തുകയും യുവാവിനെ രക്ഷിക്കുകയും ചെയ്തു. എന്നിരുന്നാലും തന്‍രെ ആവിശ്യങ്ങളില്‍ യുവാവ് ഉറച്ച് നില്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *