ഡല്‍ഹി: ഇന്ത്യയിലെ പലയിടങ്ങളില്‍ നിന്നായി കുറെ കാലമായി മോഷ്ടിക്കപ്പെട്ട് അമേരിക്കയിലേയ്ക്ക് കടത്തിയ 10 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 1,400 പുരാവസ്തുക്കള്‍ തിരികെ ഇന്ത്യയില്‍ തന്നെയെത്തി. അമേരിക്കയിലെ മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസാണ് വസ്തുക്കള്‍ തിരികെ നല്‍കിയതിനെ പറ്റി അറിയിച്ചത്. ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ മനീഷ് കുല്‍ഹാരി, ന്യൂയോര്‍ക്ക് കള്‍ച്ചറല്‍ പ്രോപ്പര്‍ട്ടി, ആര്‍ട്ട് ആന്‍ഡ് ആന്റിക്വിറ്റീസ് ഗ്രൂപ്പിന്റെ ഹോംലാന്‍ഡ് സെക്യൂ രിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ഗ്രൂപ്പ് സൂപ്പര്‍വൈസര്‍ അലക്സാന്ദ്ര ഡിആര്‍മാസ് എന്നിവര്‍ക്കൊപ്പമുള്ള ചടങ്ങിലാണ് ഈ വസ്തുക്കള്‍ തിരികെ നല്‍കിയത്.
അനധികൃത വ്യാപാരങ്ങള്‍ തടയുകയും മോഷ്ടിച്ച പുരാവസ്തുക്കള്‍ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള നടപടി ക്രമങ്ങള്‍ കാര്യക്ഷമമാക്കാനും സാംസ്‌കാരിക സ്വത്ത് സംരക്ഷിക്കുന്നതിനുള്ള കരാറില്‍ ജൂലൈയില്‍ യുഎസും ഇന്ത്യയും ഒപ്പുവച്ചിരുന്നു. ഇതിന്‍ പ്രകാരമാണ് പുരാവസ്തു കൈമാറ്റം നടന്നത്.
1980 കളുടെ തുടക്കത്തില്‍ മധ്യപ്രദേശിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട ഒരു മണല്‍ക്കല്ല് ശില്പം. രാജസ്ഥാനിലെ തനേസര-മഹാദേവ ഗ്രാമത്തില്‍ നിന്ന് കൊള്ളയടിച്ച പച്ച-ചാരനിറത്തിലുള്ള സ്‌കിസ്റ്റില്‍ നിന്ന് കൊത്തിയെടുത്ത ദേവി, കൂടാതെ മാതൃദേവതയും സഹദേവതകളുമുള്ള മറ്റ് 11 ശില്‍പ്പങ്ങള്‍ തുടങ്ങി 1400ഓളം വിലപ്പിടിപ്പുള്ള പുരാവസ്തുക്കളാണ് വീണ്ടും ഇന്ത്യ യിലേയ്ക്ക് എത്തിയിരിക്കുന്നത്.