Kerala Government News

ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാൻ എത്ര കോടി വേണം? രണ്ട് കാര്യത്തിലും കേരളം രാജ്യത്ത് നമ്പർ വൺ!

രാജ്യത്ത് നമ്പർ വൺ ആയി കേരളം. ക്ഷാമബത്ത കുടിശികയിൽ കേരളമാണ് രാജ്യത്ത് നമ്പർ വൺ. 18 ശതമാനമാണ് കേരളത്തിലെ ക്ഷാമബത്ത കുടിശിക. 6 ഗഡുക്കൾ ആണ് കുടിശിക . സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് ക്ഷാമബത്ത കുടിശിക 6 ഗഡുക്കൾ ആയി ഉയരുന്നത്.

ഒരു ശതമാനം ക്ഷാമബത്ത കൊടുക്കാൻ ഒരു മാസം വേണ്ടത് 26 കോടിയാണ്. കുടിശികയായ 18 ശതമാനം ക്ഷാമബത്ത കൊടുക്കാൻ പ്രതിമാസം 468 കോടി ( 26 x 18) വേണം.ഭൂരിഭാഗം സംസ്ഥാനങ്ങളിലും പരമാവധി ഒന്നോ രണ്ടോ ഗഡുക്കളാണ് കുടിശിക . ഹരിയാന ഉൾപ്പെടെ കുടിശിക പൂർണ്ണമായും തീർത്ത സംസ്ഥാനങ്ങളും രാജ്യത്ത് ഉണ്ട്.

കേരളത്തിൽ മാത്രം ക്ഷാമബത്ത കുടിശിക ഉയരാനുള്ള പ്രധാന കാരണങ്ങൾ സർക്കാരിന്റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയും ആണ്. 500 കോടി മുടക്കിയാണ് സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കുന്നത്. ക്ഷാമബത്ത കുടിശിക 18 ശതമാനമായി ഉയർന്നതോടെ അധ്യാപകരുടെ വാർഷിക നഷ്ടം 54218 രൂപ മുതൽ 2,32,848 രൂപ വരെയാണ്.

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ വാർഷിക നഷ്ടം 51192 രൂപ മുതൽ 360 288 രൂപ വരെയാണ്. പെൻഷൻകാരുടെ അവസ്ഥയാണ് ഏറെ ഖേദകരം. തുച്ഛമായ പെൻഷനാണ് ഭൂരിഭാഗം പേരും വാങ്ങുന്നത്. പലരും പല വിധ രോഗങ്ങളോട് മല്ലിടുന്നവർ. ക്ഷാമ ആശ്വാസം 18 ശതമാനം ആയതോടെ പെൻഷൻകാരുടെ വാർഷിക നഷ്ടം 24840 രൂപ മുതൽ 180144 രൂപ വരെയാണ്.

പ്രഖ്യാപിച്ച ക്ഷാമബത്തക്കും ക്ഷാമ ആശ്വാസത്തിനും കുടിശിക അനുവദിക്കാത്ത രാജ്യത്തെ ഏക സംസ്ഥാനവും കേരളം തന്നെ. ആ കാര്യത്തിലും രാജ്യത്ത് നമ്പർ വൺ ആണ് കേരളം.