ഇ.പി. ജയരാജൻ്റെ ആത്മകഥ പുറത്തുവന്നതില്‍ വിവാദം കനക്കുന്നു… തൻ്റെ അറിവോടെയല്ല ആത്മകഥ പുറത്തുവന്നതെന്ന് ഇ.പി ജയരാജൻ ആവർത്തിക്കുമ്പോഴും കാരണങ്ങളില്‍ നിന്ന് ഇ.പിക്ക് ഒഴിയാനാകാത്ത അവസ്ഥയാണ്…
ഇനി ബിജെപിയിൽ ചേരുന്നതാണ് ഇപിക്ക് നല്ലത്. അതുകൊണ്ട് ഭൗതികമായ പ്രയോജനം കുടുംബത്തിനെങ്കിലുമുണ്ടാകം. വേണമെങ്കിൽ ഇപിയെ മറ്റൊരു ആരിഫ് മുഹമ്മദ്ഖാൻ വരെയാക്കാനും ബിജെപിക്ക് മടിയുണ്ടാകില്ല…… നിലവിലെ ഇ.പി. ജയരാജൻ വിവാദത്തെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീകുമാർ മനയിൽ കുറിച്ച വാക്കുകളാണിവ. ആത്മകഥ പുറത്താകൽ ഇപി അറിഞ്ഞുകൊണ്ട് നടത്തിയ കലാപരിപാടിയാണെന്നത് ചോറ് തിന്നുജീവിക്കുന്നർക്കെല്ലാർക്കുമറിയാം. എന്നെ സംസ്ഥാന സെക്രട്ടറിയാക്കാത്ത പാർട്ടി മുടിഞ്ഞു കുത്തുപാളയെടുത്തുപോകട്ടെ എന്നാണ് ഇപിയുടെ നിലപാട്. ഗോവിന്ദനെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ലന്ന് ഇപിയെ പോലുള്ളവർക്ക് നന്നായി അറിയാം. പിണറായി ഭരണം എന്ന ഒറ്റ അടിത്തറയുടെ പുറത്താണ് ഇപ്പോൾ കേരളത്തിൽ സിപിഎം നിലനിൽക്കുന്നത്. പിണറായി ഭരണം ദുർബലപ്പെടണമെങ്കിൽ രണ്ട് നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളിൽ പാർട്ടി തോൽക്കണം. അതിന് പറ്റിയതാത്മകഥയെങ്കിൽ അത്… എന്നാണ് ശ്രീകുമാർ മനയിൽ നോക്കിക്കാണുന്നത്.
ഫേസ്ബുക്കിലെ വാക്കുകളെ ഇങ്ങനെ വായിക്കാം….
ഇപി ജയരാജനൊക്കെ ഇപ്പോഴും സിപിഎമ്മിലാണെന്ന് വിശ്വസിക്കുന്ന വിഡ്ഡികൾ കേരളത്തിൽ ഏറെയാണ്. പിണറായി വിജയൻ പോലും മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്ന ആ നിമിഷം വരെയെ സിപിഎമ്മിലുണ്ടാകൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ എന്ന് പറഞ്ഞാണ് ശ്രീകുമാർ മനയിലിന്റെ പോസ്റ്റ് തുടങ്ങുന്നത്. കോൺഗ്രസ് പോലെ അല്ലങ്കിൽ മറ്റേതെങ്കിലും ലിബറൽ ഡെമോക്രാറ്റിക്ക് പാർട്ടി പോലെ സിപിഎം എന്നത് ഒരാശയമല്ല. മറിച്ച് ഒരു ചട്ടക്കൂടാണ്. ഒരു മനുഷ്യൻ ഒരു ചട്ടക്കൂടിന്റെ ഭാഗമായി നിൽക്കണമെങ്കിൽ അയാൾക്ക് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം വേണം. ഒന്നുകിൽ ഭൗതികമായ പ്രയോജനം, അല്ലങ്കിൽ ആത്മീയമായ പ്രയോജനം. (സന്യാസിമാർ, പള്ളീലഛൻമ്മാർ, കന്യാസ്ത്രീകൾ ഒക്കെയാകുന്നത് ആത്മീയമായ പ്രയോജനം ലക്ഷ്യം വച്ചാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്)
സിപിഎം പോലൊരു കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ആത്മീയമായ പ്രയോജനമെന്നതിന് യാതൊരു സാധ്യതയുമില്ലല്ലോ. അതല്ല അവരുടെ വഴിയും. അപ്പോൾ പിന്നെ ഭൗതികമായ പ്രയോജനമാണ് പാർട്ടിനേതാക്കളുടെ ലക്ഷ്യം. അത് എപ്പോൾ ഇല്ലാതാകുന്നുവോ അവർ ഇതിനോട് വിടപറയും. അതോടൊപ്പം ഈ പാർട്ടി ഇനി എന്തായാലെന്താ എന്ന മനോഭാവവും വളർന്നുവരും. ഈ മനോഭാവമുള്ളത് ഇപി ജയരാജന് മാത്രമാണെന്ന് വിചാരിക്കരുത്. തോമസ് ഐസകും, ജി സുധാകരനും, എംഎബേബിയും കടകംപിള്ളിസുരേന്ദ്രനുമൊക്കെ ഈ വഴിയേ നടക്കുന്നവരാണ്. അവർക്കൊന്നും ജയരാജന്റെയത്രയും ധൈര്യമില്ലന്നേയുള്ളു.
ആത്മകഥ പുറത്താകൽ ഇപി അറിഞ്ഞുകൊണ്ട് നടത്തിയ കലാപരിപാടിയാണെന്നത് ചോറ് തിന്നുജീവിക്കുന്നർക്കെല്ലാർക്കുമറിയാം. എന്നെ സംസ്ഥാന സെക്രട്ടറിയാക്കാത്ത പാർട്ടി മുടിഞ്ഞു കുത്തുപാളയെടുത്തുപോകട്ടെ എന്നാണ് ഇപിയുടെ നിലപാട്. ഗോവിന്ദനെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ലന്ന് ഇപിയെ പോലുള്ളവർക്ക് നന്നായി അറിയാം. പിണറായി ഭരണം എന്ന ഒറ്റ അടിത്തറയുടെ പുറത്താണ് ഇപ്പോൾ കേരളത്തിൽ സിപിഎം നിലനിൽക്കുന്നത്. പിണറായി ഭരണം ദുർബലപ്പെടണമെങ്കിൽ രണ്ട് നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളിൽ പാർട്ടി തോൽക്കണം. അതിന് പറ്റിയതാത്മകഥയെങ്കിൽ അത്.
2021 ൽ യുഡിഎഫിന് ഭരണം കിട്ടിയില്ലങ്കിൽ കോൺഗ്രസും ലീഗുമൊക്കെ തകർന്ന്തരിപ്പണമാകുമെന്നും, ബിജെപി കോൺഗ്രസിനെ വിഴുങ്ങുമെന്നും, രക്ഷപെടാൻ ലീഗ് സിപിഎം പാളയത്തിലേക്ക് പോകുമെന്നുമൊക്കെ വിശ്വസിച്ചവരിൽ കോൺഗ്രസ് അനുഭാവികൾ പോലുമുണ്ട്. കാരണം കോൺഗ്രസ് യുഡിഎഫ് എന്നൊക്കെപറഞ്ഞാൽ ഭരിക്കുക അഴിമതി നടത്തുക എന്നത് മാത്രമാണന്ന ധാരണ ഇടതുപക്ഷവും മാധ്യമങ്ങളും കേരളത്തിൽ സ്ഥാപിച്ചുവച്ചിരുന്നു. ഭരണമില്ലങ്കിൽ കോൺഗ്രസ് തകരില്ലന്നും അത് ഒരുലിബറൽ ജനാധിപത്യ പാർട്ടിയാണെന്നും എന്നാൽ സിപിഎം എന്നത് കേന്ദ്രീകൃത ജനാധിപത്യ പാർട്ടിയാണെന്നും അധികാരം ഇല്ലങ്കിൽ ഉള്ളിലുള്ളവർ തന്നെഅതിനെ ദ്രവിപ്പിക്കുമെന്നും പലരും മനസിലാക്കിയിട്ടില്ല. ലോകത്ത് അധികാരത്തിലിരുന്ന കമ്യൂണിസ്റ്റ് പാർട്ടികളെയെല്ലാം ഉള്ളിലുള്ളവർ തന്നെയാണ് ജീർണ്ണിപ്പിച്ച് നശിപ്പിച്ചത്.
ഇനി ബിജെപിയിൽ ചേരുന്നതാണ് ഇപിക്ക് നല്ലത്. അതുകൊണ്ട് ഭൗതികമായ പ്രയോജനം കുടുംബത്തിനെങ്കിലുമുണ്ടാകം. വേണമെങ്കിൽ ഇപിയെ മറ്റൊരു ആരിഫ് മുഹമ്മദ്ഖാൻ വരെയാക്കാനും ബിജെപിക്ക് മടിയുണ്ടാകില്ല.