പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി എഐയുടെ സഹായവും ലഭ്യമാകും. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ജില്ലാ ഭരണകൂടമാണ് തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുന്ന സ്വാമി ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്.
സ്മാര്‍ട്ട് ഫോണ്‍ ഇന്റര്‍ഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളില്‍ തീര്‍ത്ഥാടകര്‍ക്ക് സേവനം വാഗ്ദാനം ചെയ്യുന്നു. തീര്‍ത്ഥാടകര്‍ക്ക് ഇതിലൂടെ നവ്യ അനുഭവം ഉണ്ടാകു മെന്നും തിരക്കുകളും അപകടങ്ങളും ഇതിലൂടെ നിയന്ത്രിക്കാനാവുമെന്നുമാണ് അധികൃതരുടെ കണ്ടെത്തല്‍.
നടതുറക്കല്‍, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ ,പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങള്‍ സ്വാമി ചാറ്റ് ബോട്ട് വഴി ലഭ്യമാകും. ജില്ലാ ഭരണകൂടവും മുത്തൂറ്റ് ഗ്രൂപ്പും ഒത്തൊരുമിച്ചാണ് സ്വാമി ചാറ്റ് ബോട്ട് പുറത്തിറക്കിയിരിക്കുന്നത്.