HealthNews

ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് കാരണങ്ങൾ…

പ്രമേഹം ഇന്നത്തെ കാലത്ത് ഒരു സാധാരണ പദമായി മാറിയിരിക്കുന്നു. കാരണം സമീപ വർഷങ്ങളിൽ, പ്രമേഹം ബാധിച്ച വ്യക്തികളുടെ എണ്ണത്തിൽ ഭയാനകമായ വർധനയാണ് ഇന്ത്യ കണ്ടത്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പുതിയ കണക്കനുസരിച്ച്, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള ഏകദേശം 77 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണ്, ഏകദേശം 25 ദശലക്ഷം ആളുകൾ പ്രീ ഡയബറ്റിക്സ് ആണ്

രക്തത്തിൽ ഗ്ലൂക്കോസിൻറെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ജീവിതശൈലിയിൽ വന്നിരിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് പിന്നിലെ മൂന്ന് പ്രധാന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

ഒന്ന്…

ഉദാസീനമായ ജീവിതശൈലിയാണ് ആണ് പ്രധാന കാരണം. ദീർഘനേരം ഇരിക്കുക, മണിക്കൂറുകളോളം സ്‌ക്രീനുകളുടെ മുന്നിൽ ഇരിന്നുകൊണ്ട് ജോലി ചെയ്യുക തുടങ്ങിയവ ശാരീരിക പ്രവർത്തനങ്ങളെ അവഗണിക്കുന്നതിലേക്ക് നയിക്കുക മാത്രമല്ല, അനാരോഗ്യകരമായ ജീവിതശൈലിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ ശീലങ്ങൾ ഒരു വ്യക്തിയുടെ മെറ്റബോളിസത്തെ ബാധിക്കുകയും അനാരോഗ്യകരമായ വിധം ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഇതുമൂലം ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും. അതിനാൽ പതിവായി വ്യായാമം ചെയ്യാനും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ശ്രദ്ധിക്കുക.

രണ്ട്…

സ്ട്രെസ് അഥവാ മാനസിക സമ്മർദ്ദം ആണ് രണ്ടാമത്തെ വില്ലൻ. ജോലി തിരക്കിനിടയിൽ പലരും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലവും പ്രമേഹ സാധ്യത കൂടാം. അതിനാൽ സ്ട്രെസ് കുറയ്ക്കാനായി യോഗയും മറ്റും ചെയ്യുന്നത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *