സീ പ്ലെയിൻ വരും കേട്ടാ…ട്രോളി കൊന്ന് പോരാളി ഷാജി

സ്വന്തം പാർട്ടിയാണെങ്കിലും തരം കിട്ടിയാൽ പിണറായിക്കിട്ട് ഉഗ്രൻ പണി കൊടുക്കുന്നയാളാണ് പോരാളി ഷാജി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൈയിൽ നിന്നും പോരാളി ഷാജി കാശ് വാങ്ങി പണിയുന്നതാണോ എന്ന സംശയം പോലും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്. അല്ലെങ്കില്‍ മുഖ്യമന്ത്രിയെ ഇങ്ങനെ ട്രോളന്മാര്‍ക്ക് പിടിച്ചിട്ട് കൊടുക്കുമോ ? ഏറ്റവുമൊടുവിൽ സീ പ്ലെയ്ന്‍ പദ്ധതിയെ ചുളുവിൽ തട്ടിയെടുക്കാൻ ശ്രമിക്കുന്ന മുഖ്യനെ ട്രോളി കൊല്ലുകയാണ് പോരാളി ഷാജി.

മാട്ട് പ്പെട്ടി ഡാമിൽ ഇന്ന് വൈകുന്നേരം ആന വെള്ളം കുടിക്കാൻ വന്നപ്പോൾ തെളിഞ്ഞ രൂപമെന്ന് പറഞ്ഞാണ് ഡിസിസി പ്രസിഡന്റ് അയച്ച് തന്നത്. പ്ലെയിൻ ഇറങ്ങി വെള്ളം കലങ്ങിയത് തെളിഞ്ഞപ്പോൾ ഇങ്ങിനെ ആയതാണെന്നും പറയപ്പെടുന്നു. എന്തതിശയമേ എന്നാണ് പോരാളി ഷാജി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. അതിനോടൊപ്പം കായലില്‍ ഉമ്മന്‍ ചാണ്ടിയുടെ രൂപവും സീ പ്ലെയ്‌നുകളും കാണാം.

കണ്ടോ ഷാജിക്ക് വരെ കാര്യം മനസിലായി എന്നാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിരവധിപേർ അഭിപ്രായപ്പെടുന്നത്. ഇതിന് നല്ല ഒന്നാന്തരം മറുപടികള്‍ തന്നെ മലയാളികള്‍ കൊടുത്തിട്ടുണ്ട്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കണ്ടു കിട്ടുകയാണെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ ഏല്‍പ്പിക്കേണ്ടതാണ്. മലയാളികള്‍ക്ക് കാര്യം മനസിലായോ. അതായത് 2013ല്‍ ഈ പദ്ധതി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്നപ്പോള്‍ മീന്‍ കുഞ്ഞുങ്ങള്‍ ചത്തുപൊങ്ങും, സിലോപ്പീയ മീന്‍ കുഞ്ഞുങ്ങളെ കൊന്നെടുക്കുന്നേയെന്നാണ് അന്ന് പ്രതിപക്ഷത്തിരുന്ന പിണറായി വിജയൻ കരഞ്ഞത്. കൂടാതെ മത്സ്യകൃഷിക്കാരെ ഇറക്കി സമരവും നടത്തി അത് പൂട്ടിക്കുകയും ചെയ്തു.

2013ല്‍ കൊല്ലം കായലില്‍ ഇതേ പദ്ധതി ഉദ്ഘാടനം നടത്താനിരുന്നതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. എന്നിട്ടാണ് ഇപ്പോൾ സീ പ്ലെയ്ന്‍ ഞങ്ങടെ സ്വപ്‌ന പദ്ധതി വികസന പദ്ധതിയെന്ന ഇടത് മോങ്ങല്‍. 11 വര്‍ഷവും 14 കോടിരൂപയുമാണ് ഈ തൊഴുത്തില്‍ കുത്തികള്‍ ഇതിലൂടെ കളഞ്ഞു കുളിച്ചത്. എന്തായാലും കേരളത്തില്‍ ഇന്ന് കാണുന്ന വികസന പദ്ധതികളൊക്കെ ഒരു കാലത്ത് സി പി എം ചെയ്ത സമരങ്ങളുടെ പരാജയമാണ്.

അന്ന് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വേണ്ട വിധത്തിലുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെ ആണ് സീ പ്ലെയിന്‍ പ്രൊജക്റ്റ് നടപ്പാക്കാന്‍ ധൃതി കൂട്ടിയത്. എന്നാല്‍ ഇന്ന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം കായലിലെ എല്ലാ മത്സങ്ങൾക്കും, പ്ലെയിന്‍ ഇടിച്ച് തലയ്ക്ക് പരിക്ക് പറ്റാതെ ഇരിക്കാന്‍ ISO മാര്‍ക്കുള്ള ഹെല്‍മറ്റ് ഉറപ്പാക്കിയതിന് ശേഷമാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നത്. അതാണ് അന്തസ്സ്! പിണറായി ഡാ.. എങ്ങനെ കമന്റുകൾ നീളുകയാണ്. അതേസമയം, 2013 ല്‍ ഉമ്മന്‍ ചാണ്ടി ജലവിമാനം കൊണ്ട് വന്നപ്പോള്‍ കായലില്‍ കിടക്കുന്ന കരിമീന്‍ കുഞ്ഞുങ്ങള്‍ വിമാനത്തിന്റെ ശബ്ദം കേട്ടു രാവിലെ സ്‌കൂളില്‍ പോകാന്‍ മടിക്കുന്നു എന്ന് പറഞ്ഞായിരുന്നു സിപിഎം സമരം ചെയ്തത്. പണ്ട് ഗോപലേട്ടന്റെ പശു റോഡിന്റെ അപ്പുറം പോയി പുല്ല് തിന്നാന്‍ പറ്റാത്ത കൊണ്ട് എക്‌സ്പ്രസ്സ് ഹൈവേ എതിര്‍ത്ത പോലെ ഇപ്പൊ അവര്‍ ഭരിക്കുമ്പോള്‍ കെ റെയിൽ സമരം പോലെ ഹൈവേ സമരം പോലെ വിഴിഞ്ഞം സമരം പോലെ അങ്ങനെ മറ്റനേകം സമരം പോലെ ഇതും വെടക്കാക്കി തനിക്കാക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments