സംസ്ഥാന സർക്കാരിന് ആശ്വാസം; കേന്ദ്ര സർക്കാർ 266.8 കോടി അനുവദിച്ചു

Nirmala Sitharaman and KN Balagopal

ഡൽഹി: സംസ്ഥാന സർക്കാരിന് ആശ്വാസം . കേരളത്തിന് കേന്ദ്ര സർക്കാർ 266.8 കോടി അനുവദിച്ചു. കേരളത്തിലെ ​ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് കേന്ദ്രം പണം അനുവദിച്ചത്. കേരളത്തിന് പുറമേ മേഘാലയക്ക് 27 കോടി രൂപയും നൽകാൻ ഉത്തരവായി. കേന്ദ്ര ഗവൺമെൻ്റിന്റെ ഈ വിഹിതം , ശമ്പളത്തിനും മറ്റ് സ്ഥാപന ചെലവുകൾക്കും ഒഴികെ പ്രദേശങ്ങളിലെ അവശ്യ സേവനങ്ങളുടെ വികസനത്തിനും പരിപാലനത്തിനും ഫണ്ട് ഉപയോ​ഗിക്കാം.

സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകൾക്കും 152 ബ്ലോക്ക് പഞ്ചായത്തുകൾക്കും 941 ഗ്രാമപഞ്ചായത്തുകൾക്കും ഉൾപ്പടെ ഇതിന്റെ പ്രയോജനം ലഭിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷൻ 2024-25 സാമ്പത്തിക വർഷത്തെ ഗ്രാന്റിന്റെ രണ്ടാം ഗഡുവാണ് അനുവദിച്ചത്.

15-ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് അനുവദിച്ചു നൽകുന്നതിൽ കേരളത്തോട് കേന്ദ്ര അവഗണന എന്ന പ്രചാരണത്തിന് പിന്നാലെ ജൂൺ മാസത്തിൽ ഇത് സംബന്ധിച്ച് കണക്കുകൾ ധനമന്ത്രാലയം പുറത്ത് വിട്ടിരുന്നു. അന്നത്തെ കണക്ക് പ്രകാരം ധനകാര്യ കമ്മീഷൻ ഗ്രാൻ്റായി 5,337 കോടി രൂപയുടെ കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾക്ക് കേന്ദ്ര ഗവണ്മെന്റ് നൽകിയത്. 2024 മാർച്ചിന് ശേഷം ഗ്രാൻ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിർബന്ധിത രേഖകൾ കേരളം മന്ത്രാലയത്തിന് സമർപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments