ആലപ്പുഴ: വയനാട് ദുരിതാശ്വാസത്തിന്റെ പേരിൽ ബിരിയാണി ചലഞ്ച് നടത്തി 1.2 ലക്ഷം തട്ടി. ദുരിതാശ്വാസത്തിന്റെ പേരിൽ പണം തട്ടിയ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു.
കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർ ഉൾപ്പടെ 3 സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്.
തണല്‍ ജനകീയ കൂട്ടായ്മ എന്ന പേരിലാണ് ഇവര്‍ തട്ടിക്കൂട്ട് സംഘടനയുണ്ടാക്കിയത്. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ബിരിയാണി ഫെസ്റ്റ് നടത്തിയത്. നൂറു രൂപയായിരുന്നു ഒരു ബിരിയാണിക്ക് വിലയായി ഈടാക്കിയത്. നോട്ടീസ് അടിച്ച് നടത്തിയ ചലഞ്ചില്‍ 1200 ബിരിയാണികളാണ് വിറ്റു പോയത്.
ആലപ്പുഴയിലാണ് വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തിയത്. 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ. ബിരിയാണി ചലഞ്ച് കൂടാതെ സംഭാവന വാങ്ങിയും പണത്തട്ടിപ്പ് നടത്തിയെന്ന് എഫ്ഐആർ പറയുന്നു. സർക്കാരിന് നൽകാൻ പിരിച്ചെടുത്ത തുക ഇവർ ഇതുവരെ കൈമാറിയിട്ടുമില്ല.