മലയാള സിനിമയിലെ മികച്ച യുവ നടിമാരിലൊരാളാണ് ദുർഗ കൃഷ്ണ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബ്രൗൺ ലെഹങ്കയിൽ അതീവ സുന്ദരിയായാണ് താരത്തെ കാണാനാകുക.
അതിനൊപ്പം അണിഞ്ഞിരിക്കുന്ന പച്ച നിറത്തിലുള്ള മാലയും, വളകളും, മോതിരവും, നെറ്റിചുട്ടിയും താരത്തിന്റെ ഭംഗി കൂട്ടുന്നു. അതേസമയം, വിമാനം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് കേന്ദ്ര കഥാപാത്രമായെത്തിയ മറ്റു സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് നടി അവസാനം അഭിനയിച്ചത്.