മഹാരാഷ്ട്ര: മഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിക്കാനും വോട്ട് നേടാനും എതിര്‍ കക്ഷികളെ കുറപ്പെടുത്തുന്ന ക്ലീഷേ ഇന്നും തുടരുകയാണ് പ്രധാനമന്ത്രി. കോണ്‍ഗ്രസിനെ ബന്ധശത്രുവായിട്ടാണ് ബിജെപി കാണുന്നത്. തിരിച്ചും അങ്ങനെ തന്നെ. ഇപ്പോഴിതാ അഴിമതിയില്‍ ഡബില്‍ പിഎച്ച് ഡി എടുത്തിരിക്കുകയാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരിക്കുകയാണ്.
ബി.ജെ.പി, മഹായുതി സ്ഥാനാര്‍ത്ഥികള്‍ക്കായി ചിമൂറില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തപ്പോഴായിരുന്നു ഈ പരാമര്‍ശം. ജോലികള്‍ തടസ്സപ്പെടുത്തുന്നതിലും കാലതാമസം വരുത്തുന്നതിലും വഴിതിരിച്ചുവിടുന്നതിലും കോണ്‍ഗ്രസുകാര്‍ക്ക് ഇരട്ട പിഎച്ച്ഡിയുണ്ട്. 2.5 വര്‍ഷം കൊണ്ട് അവര്‍ മെട്രോ മുതല്‍ വാധ്വാന്‍ തുറമുഖം, സമൃദ്ധി മഹാമാര്‍ഗ് വരെയുള്ള എല്ലാ വികസന പദ്ധതികളും നിര്‍ത്തി.
മഹാരാഷ്ട്രയുടെ ദ്രുതഗതിയിലുള്ള വികസനം അഘാദി ജനതക്ക് താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. രാജ്യത്തെ പിന്നോട്ടടിക്കാനും ദുര്‍ബലപ്പെടുത്താനും കോണ്‍ഗ്രസും സഖ്യവും ഒരു അവസരവും അവശേഷിപ്പിക്കി ല്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.