ചൈനയില്‍ ജനക്കൂട്ടത്തിനിടയിലേയ്ക്ക് കാര്‍ പാഞ്ഞുകയറി 35 പേര്‍ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ചൈനയില്‍ വ്യായാമം ചെയ്തുകൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിലേയ്ക്ക് കാര്‍ ഇടിച്ച് കയറി 35 പേര്‍ മരണപ്പെട്ടു. തെക്കന്‍ ചൈനയിലെ സുഹായ് നഗരത്തിലെ സ്പോര്‍ട്സ് സെന്ററില്‍ വ്യായാമം ചെയ്യുകയായിരുന്ന ജനങ്ങളില്‍ ചിലര്‍ക്കാണ് ഈ ദാരുണാന്ത്യം ഉണ്ടായത്. സംഭവത്തില്‍ 43 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവറായ വയോധികനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രാജ്യത്തെ പ്രീമിയര്‍ ഏവിയേഷന്‍ എക്സിബിഷന്‍ നടക്കേണ്ടിയിരുന്ന സമയത്താണ് ഈ ആക്രമണം നടന്നത്. അപകടം മനപൂര്‍വ്വമാണ് ഉണ്ടാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, പ്രതി സ്വയം മുറിവേ ല്‍പ്പിക്കാന്‍ ശ്രമിക്കുകയും കഴുത്ത് മുറിയുകയും ചെയ്തിരുന്നതിനാല്‍ പ്രതിക്കും വൈദ്യസഹായം നല്‍കേണ്ടി വന്നിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments