കര്‍ണാടക; കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമിക്കെതിരെ കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസുകാരനുമായ ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍ നടത്തിയ വംശീയ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കുമാരസ്വാമിയുടെ പാര്‍ട്ടി ഖാനെ തിരിച്ചടിക്കുകയും അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവശ്യ പ്പെടുകയും ചെയ്തു. കുമാര സ്വാമിയെ ‘കാലിയ’ എന്ന് വിളിച്ച് അധിക്ഷേപിച്ചാണ് മന്ത്രി അപമാനിച്ചത്.
‘കാലിയ’ എന്നത് ഇരുണ്ട നിറമുള്ള ആളുകള്‍ക്കുള്ള വംശീയ അധിക്ഷേപമാണ്. ഖാന്റെ പരാമര്‍ശം വംശീയതയാണെന്ന് വിശേ ഷിപ്പിച്ച ജെഡിഎസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്ത്രിമാരായ എച്ച്സി മഹാദേവപ്പ, സതീഷ് ജാരക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, കെഎച്ച് മുനിയപ്പ എന്നിവരുടെ നിറം എന്താണെന്ന് മനസിലാക്കണമെന്ന് വ്യക്തമാക്കി.
ഇത്രയും തരം താഴ്ന്ന മാനസികാവസ്ഥയുള്ള വ്യക്തിയെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പിരിച്ചു വിടണമെന്നും അവര്‍ ആകോശിച്ചു. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജിയും ഖാന്റെ പരാമര്‍ശത്തെ അപലപിച്ചു. വംശീയ പരാമര്‍ശം കര്‍ണാകയുടെ രാഷ്ട്രീയത്തില്‍ വിവാദത്തിനും പരസ്പരം ചെളിവാരിയെറിയലിനും കാരണമായിട്ടുണ്ട്.