ലോകം അതിവേഗം മാറി കൊണ്ടിരിക്കുകയാണ്. ഒപ്പം സ്ത്രീകളുടെ കാഴ്ചപ്പാടുകളും മാറിയിരിക്കുന്നു. പരമ്പരാഗത കുടുംബ ഉത്തരവാദിത്തങ്ങൾക്ക് മുകളിലാണ് തങ്ങളുടെ തൊഴിലിനും ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കും സ്ത്രീകൾ നൽകുന്ന പ്രാധാന്യം. അതുപോലെ പുറത്ത് വരുന്ന പഠന റിപ്പോർട്ടുകൾ പ്രകാരം 2030 ആകുമ്പോഴേക്കും അവിവാഹിതരായ സ്ത്രീകളുടെ എണ്ണം കുത്തനെ കൂടുമെന്ന് പറയപ്പെടുന്നു.
അത്തരത്തിൽ ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന നടിമാരിൽ ചിലർ കരിയറിന് പ്രാധാന്യം നൽകുന്നവരാണ്. അതുകൊണ്ട് തന്നെ പലരും പ്രായം നാൽപ്പത് പിന്നിട്ടിട്ടും അവിവാഹിതരായി തുടരുന്നു. തമിഴ്, തെലുങ്ക് സിനിമകളിലൂടെ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ ലിസ്റ്റിൽ ഇടംപിടിച്ചയാളാണ് അനുഷ്ക ഷെട്ടി. നാൽപ്പത്തിമൂന്നുകാരിയായ താരം ഇപ്പോഴും അവിവാഹിതയാണ്. ഇടയ്ക്കിടെ നടിയുടെ പേരുമായി ചേർത്ത് നിരവധി വിവാഹ ഗോസിപ്പ് പ്രചരിക്കാറുണ്ട്.
അതേസമയം, ഇരുപത് വർഷമായി നായിക സ്ഥാനത്ത് തുടരുക എന്നത് എല്ലാ നടിമാർക്കും സാധ്യമാകുന്ന ഒന്നല്ല. എന്നാൽ തൃഷ അത് സാധിച്ചെടുത്തിട്ടുണ്ടെങ്കിൽ അവരുടെ കഠിനാധ്വാനം തന്നെയാണ് കാരണം. തമിഴിൽ തുടരെ തുടരെ ചിത്രങ്ങളുമായി തിരക്കിലാണ് തൃഷ. നാൽപ്പതുകളിലെത്തിയ താരവും അവിവാഹിതയാണ്.
തെന്നിന്ത്യന്‍ നായികമാരില്‍ ശ്രദ്ധേയയാണ് പൂനം ബജ്വ. തെലുങ്കിലൂടെ അരങ്ങേറിയ താരം തമിഴിലും മലയാളത്തിലും കന്നഡയിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മുപ്പത്തിയൊമ്പതുകാരിയായ താരം അവിവാഹിതയാണ്. നിരവധി പ്രണയങ്ങൾ ശ്രുതി ഹാസന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ അഭിനയിച്ച് തുടങ്ങിയ ശ്രുതിക്ക് മുപ്പത്തിയെട്ട് വയസാണ് പ്രായം. ഗായിക കൂടിയായ താരവും അവിവാഹിതയാണ്.
അഭിനേത്രി, പിന്നണി ഗായിക തുടങ്ങി ഒട്ടേറെ മേഖകളിൽ കഴിവ് തെളിയിച്ച നടിമാരിലൊരാണ് ആൻഡ്രിയ ജെറമിയ. മലയാളം, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരം ഒരു കാലത്ത് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമായി പ്രണയത്തിലായിരുന്നു. പിന്നീട് അത് തകർന്നു. ആൻഡ്രിയ ഇപ്പോഴും അവിവാഹിതയാണ്. കാലാപാനി സിനിമയിലൂടെയാണ് മലയാളികളുടെ മനസിൽ തബു ഇടം നേടിയത്. അമ്പത്തിമൂന്നുകാരിയായ താരം ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. എന്നാൽ ഇതുവരെയും വിവാഹ ജീവിതത്തെ കുറിച്ച് താരം ചിന്തിച്ച് തുടങ്ങിയിട്ടില്ല.