ഓസ്‌ട്രേലിയ; തടവിലാക്കപ്പെട്ട ഏറ്റവും വലിയ മുതലയായ കാസിയസ് ജീവന്‍ വെടിഞ്ഞു. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് വന്യജീവി സങ്കേതത്തിലായിരുന്നു കാസിയസിന്‍രെ അന്ത്യം. ഏകദേശം 5.5 മീറ്റര്‍ (18 അടി) നീളവും ഒരു ടണ്ണിനടുത്ത് ഭാരവു മുള്ള മുതലയായിരുന്നു കാസിയസ്. ഈ മുതലയ്ക്ക് 110 വയസ്സിന് മുകളില്‍ പ്രായമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 1980-കളില്‍ ഓസ്ട്രേലിയയുടെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ നിന്നാണ് ഇത് പിടിയിലാകുന്നത്. ഗ്രീന്‍ ഐലന്‍ഡിലെ മറൈന്‍ലാന്‍ഡ് മെലനേഷ്യ ക്രോക്കോഡൈല്‍ ഹാബിറ്റാറ്റിലാണ് കാസിയസ് താമസിച്ചിരുന്നത്.
കന്നുകാലികളെ വേട്ടയാടുന്നതില്‍ ഏറെ കുപ്രസിദ്ധി നേടിയ ഈ മുതല ബോട്ട് പ്രൊപ്പല്ലറുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്ന മുതലയെന്നും അറിയപ്പെട്ടിരുന്നു. വന്യജീവി സങ്കേതത്തിന്റെ സ്ഥാപകനായ ജോര്‍ജ്ജ് ക്രെയ്ഗ് 1987-ല്‍ ഈ മുതലയെ വാങ്ങി ഗ്രീന്‍ ഐലന്‍ഡിലെ തന്റെ പുതിയ വീട്ടിലേക്ക് കൊണ്ടുവന്നു. കാഷ്യസ് 2011-ല്‍ ഏറ്റവും വലിയ ബന്ദികളാക്കിയ മുതല എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ മുതലാണ്.
ഓസ്ട്രേലിയന്‍ ഉപ്പുവെള്ള മുതലയാണ് ഇന്നത്തെ മുതല ഇനങ്ങളില്‍ ഏറ്റവും വലുതും ഭയാനകമായതുമായ മുതലകള്‍. ഇവറ്റ കള്‍ക്ക് 100 വര്‍ഷത്തിലധികം ജീവിക്കാനും 7 മീറ്റര്‍ (23 അടി) വരെ വളരാനും 1 ടണ്ണില്‍ കൂടുതല്‍ (1.1 ടണ്‍) ഭാരമുണ്ടാകാനും കഴിയും. ഞങ്ങളുടെ പ്രിയപ്പെട്ട കാഷ്യസിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയാണെന്ന് ജോര്‍ജ്ജ് ക്രെയ്ഗ്‌സും കുടുംബവും വ്യക്തമാക്കി. 52 വര്‍ഷത്തെ ഗ്രീന്‍ ഐലന്‍ഡില്‍ താമസിച്ചിരുന്ന ജോര്‍ജ്ജ് ഈയിടെയാണ് മറൈന്‍ലാന്‍ഡില്‍ നിന്ന് കെയിന്‍സിലേക്ക് താമസം മാറിയത്.