FinanceNews

2000 രൂപ നോട്ട് പിൻവലിച്ചിട്ട് 2 വർഷം ! തിരിച്ചെത്താൻ ഉള്ളത് 6266 കോടി

2000 രൂപ നോട്ട് പിൻവലിച്ചിട്ട് 2 വർഷം. 2023 മെയ് 19 നാണ് 2000 രൂപ നോട്ട് റിസർവ് ബാങ്ക് പിൻവലിക്കുന്നത്. 3.56 ലക്ഷം കോടിയുടെ നോട്ടാണ് അന്ന് വിനിമയത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 98.24 ശതമാനം നോട്ടുകളാണ് തിരിച്ചെത്തിയത്.6266 കോടി രൂപയുടെ 2000 നോട്ടുകൾ ഇനിയും റിസർവ് ബാങ്കിൽ തിരിച്ചെത്താനുണ്ട്.

2000 നോട്ട് ബാങ്കിൽ നിന്ന് മാറാനുള്ള തീയതി 2023 ഒക്ടോബർ 23 വരെ നീട്ടിയിരുന്നു. അതിന് ശേഷം തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിൻ്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2000 രൂപ കറൻസി മാറ്റിയെടുക്കാനും നിക്ഷേപിക്കാനും കഴിയൂ.

കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ഏകദേശം 100 കോടി രൂപയുടെ 2000 നോട്ട് തിരിച്ചെത്തിയിരുന്നു. ക്ലീൻ നോട്ട് പോളിസിയുടെ ഭാഗമായിട്ടാണ് 2000 നോട്ട് പിൻവലിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്.