റെഡ് മാജിക് 10 പ്രോ സീരീസ് നവംബര്‍ 13 ന് എത്തും. ചൈനയിലാണ് ആദ്യം ഇത് അവതരിപ്പിക്കുന്നത്. റെഡ് മാജിക് 9 പ്രോ, റെഡ് മാജിക് 9 പ്രോ പ്ലസ് എന്നിവയ്ക്ക് ശേഷം വരുന്ന റെഡ്മിയുടെ പുതിയ താരങ്ങളാണ് മാജിക് 10 പ്രോയും റെഡ് മാജിക് 10 പ്രോ+ വേരിയന്റും വരുന്നത്.
കൂളിങ് സിസ്റ്റത്തോടെയാണ് ഇത് വരുന്നത്. കൂളിങ് സിസ്റ്റം ഉപയോഗിക്കുന്ന ആദ്യത്തെ ഫോണുകളായിരിക്കും ഇത്. ഇതോടെ ഹാന്‍ഡ്സെറ്റുകളുടെ താപനില 21 ഡിഗ്രി വരെ കുറയ്ക്കാന്‍ ഇതിന് കഴിയുമെന്ന് പറയപ്പെടുന്നു. ഇത് കൂടുതല്‍ സമയം ഫോണ്‍ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക്, പ്രത്യേകിച്ച് മൊബൈല്‍ ഗെയിമര്‍മാര്‍ക്ക് സഹായകമാകും.