Kerala

സാഹിത്യകാരൻ മോഹനവർമ്മ ബിജെപിലേക്ക്; അം​ഗത്വം സ്വീകരിച്ചു

എറണാകുളം: സാഹിത്യകാരൻ കെ. എൽ മോഹനവർമ്മ ബിജെപിയിൽ ചേർന്നു. ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെ. എസ് രാധാകൃഷണനിൽ നിന്ന് അദ്ദേഹം അംഗത്വം ഏറ്റുവാങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളിൽ ആകൃഷ്ടനായാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്ന് മോഹനവർമ്മ പറഞ്ഞു.

കോൺഗ്രസിൻ്റെ മുഖപത്രമായ വീക്ഷണത്തിൻ്റെ മുഖ്യ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം മോഹനവർമ നേടിയിട്ടുണ്ട്.  കേന്ദ്ര സർവീസിൽ നിന്ന് സ്വയം വിരമിച്ച അദ്ദേഹം ഒന്നരവർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു.

ബിജെപി  സംസ്ഥാന വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോള്‍, ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാര്‍, ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. രമാദേവി തോട്ടുങ്കല്‍, കൗണ്‍സിലര്‍ പദ്മജ എസ്. മേനോന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *