തിരുവനന്തപുരം; കേരളത്തില്‍ നവംബര്‍ 11 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെലോ അലര്‍ട്ടേയാരിക്കും.ഒറ്റപ്പെട്ട ശക്തമായ മഴയോടൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചത്.
ഇടിമിന്നല്‍ സമയങ്ങളില്‍ ജനങ്ങള്‍ സുരക്ഷിതരായിരിക്കാനും നിര്‍ദ്ദേശമുണ്ട്. നവംബര്‍ 7, 8, 9, 10 തീയതികളില്‍, ഓരോ ദിവസവും ഒന്നോ രണ്ടോ തവണ മഴയോ ഇടിമുഴക്കമോ വിവിധ ജില്ലകളില്‍ ഉണ്ടാകും. നവംബര്‍ 11 വരെയാണ് മഴയുടെ പ്രവചന സമയമെങ്കിലും ചുഴലിക്കാറ്റിന്റെ ദിശ ചിലപ്പോള്‍ മഴ വീണ്ടും ശക്തി പ്രാപിക്കാന്‍ ഇയാക്കിയേക്കും.