CinemaGulfNews

ഇസൈ ജ്ഞാനി ഇളയരാജ നാളെ ഷാർജ പുസ്തക മേളയിൽ പങ്കെടുക്കും; അവിസ്മരണീയ സംഗീതയാത്രയുടെ ഭാഗമാകാൻ ആയിരങ്ങൾ

ഷാർജ: ഇന്ത്യൻ ഇതിഹാസ സംഗീതജ്ഞൻ ഇസൈ ജ്ഞാനി ഇളയരാജ നാളെ നവംബർ 8ന് ഷാർജ അന്തർദേശീയ പുസ്തകോത്സവ വേദിയിൽ പങ്കെടുക്കും . രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ യാത്ര-ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പരിപാടിയിൽ ഐൻപതാണ്ട് പൂർത്തിയാക്കുന്ന തന്റെ തന്റെ സംഗീത ജീവിവത്തെക്കുറിച്ച് ഇളയരാജ ആസ്വാദകരുമായി സംസാരിക്കും .

ഈ വർഷത്തെ പുസ്തകമേളയിൽ സമാനതകളില്ലാത്ത അനുഭവമായിരിക്കും ഇളയരാജക്കൊപ്പമുള്ള സംഗീത സാന്ദ്രമായ രണ്ട് മണിക്കൂർ നീളുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്നത്. തന്റെ സംഗീത ജീവിതത്തിലെ ക്രിയാത്മക തലങ്ങൾ, സംഗീതത്തിലൂടെയുള്ള വളർച്ച, ഇന്ത്യൻ സംഗീത ലോകത്ത് സൃഷ്ടിച്ച അവിസ്മരണീയത എന്നിവയെക്കുറിച്ച് അദ്ദേഹം കാണികളോട് മനസ് തുറക്കും. ഒൻപത് ഭാഷകളിലായി 1428 സിനിമകൾക്ക് സംഗീതം പകർന്ന ഏക സംഗീതജ്ഞൻ എന്ന ലോക റെക്കോർഡ് അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

8500 ഓളം ഈണം നൽകിയ ഇദ്ദേഹം ഇരുപതിനായിരത്തിലധികം കച്ചേരികൾ തന്റെ സംഗീത ജീവിതാലുടനീളം നടത്തിയിട്ടുണ്ട്. 2018 ഇൽ രാഷ്ട്രം പദ്മവിഭൂഷൺ നൽകി ആദരിച്ചു.

ശാസ്ത്രിയ സംഗീതത്തിന് പുതിയ ഭാവുകത്വം നൽകിയ കർണാടിക് സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യനാണ് ഈ സംഗീത യാത്രയിൽ ഇളയരാജക്കൊപ്പം സഞ്ചരിക്കുന്നത്. 2015 -ൽ മദ്രാസ് സംഗീത അക്കാദമിയുടെ ‘സംഗീത കലാനിധി പട്ടം’ നേടിയിട്ടുള്ള സഞ്ജയ് സുബ്രഹ്മണ്യം ഇളയരാജയുമായുള്ള സംവാദം നയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *