National

ജമ്മു കാശ്മീര്‍ നിയമസഭ ഇന്നും ബഹളമയം, മൂന്ന് ബിജെപി എംഎല്‍എമാര്‍ പുറത്തായി

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കാനുള്ള പ്രമേയത്തില്‍ നിയമസഭ ഇന്നും അലങ്കോളപ്പെട്ടു. ബിജെപി എംഎല്‍എമാരും മാര്‍ഷലുമാരും തമ്മിലാണ് ബഹളമുണ്ടായത്. സ്പീക്കര്‍ അബ്ദുള്‍ റഹീമിന്റെ നിര്‍ദ്ദേശപ്രകാരം മൂന്ന് ബിജെപി എംഎല്‍എമാരെ പുറത്താക്കി. എന്നാല്‍ സഭ അലങ്കോലപ്പെട്ടതിനാല്‍ സ്പീക്കര്‍ സഭാനടപടികള്‍ അടുത്ത ദിവസത്തേക്കായി മാറ്റിവച്ചു.

കഴിഞ്ഞ ദിവസം ആര്‍ട്ടിക്കിള്‍ പുനസ്ഥാപിക്കാനുള്ള പ്രമേയം പാസാക്കിയിരുന്നു. ഇതിനെതിരെ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. അതിനാല്‍ തന്നെ ഇന്നലെ സ്പീക്കര്‍ 15 മിനിറ്റോളം സഭാ നടപടികള്‍ നിര്‍ത്തിവച്ചു. സഭാനടപടികള്‍ പുനരാരംഭിച്ചതിന് പിന്നാലെ സ്പീക്കര്‍ പ്രതിപക്ഷ അംഗങ്ങളോട് ഇരിപ്പിടങ്ങളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ബിജെപി അംഗങ്ങള്‍ പ്രതിഷേധം തുടര്‍ന്നു. ബിജെപിയുടെ പ്രതിഷേധത്താല്‍ തന്നെ പ്രമേയം പാസാക്കിയെങ്കിലും തുടര്‍ നടപടികള്‍ സന്നിഗ്ധാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *