ടൊറന്റോ; കാനഡയില്‍ ഹിന്ദു ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നെരെ ഉണ്ടായ ആക്രമണം മുന്‍നിര്‍ത്തി സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ടൊറന്റോയിലെ കോണ്‍സുലര്‍ ക്യാമ്പുകള്‍ ഇന്ത്യ റദ്ദാക്കി. വിദേശ കാര്യമന്ത്രി എസ് ജയശറങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ പോലുള്ള വിവിധ സേവനങ്ങളില്‍ ഇന്ത്യന്‍ പൗരന്മാരെ സഹായി ക്കുന്നതിനായി ഒട്ടാവയിലെ ഹൈക്കമ്മീഷനും വാന്‍കൂവറിലെയും ടൊറന്റോയിലെയും കോണ്‍സുലേറ്റുകളും ഉള്‍പ്പെടെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ദൗത്യങ്ങള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കോണ്‍സുലാര്‍ ക്യാമ്പുകള്‍ എന്നറിയപ്പെടുന്നത്. ആതിഥേയരായ സര്‍ക്കാരില്‍ നിന്ന് മതിയായ സുരക്ഷയോ സുരക്ഷാ ഉറപ്പോ ലഭിക്കാത്തതിനാലാണ് ഇത് റദ്ദാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.