ഗവർണർക്ക് അധിക ഫണ്ട് അനുവദിച്ച് കെ.എൻ. ബാലഗോപാൽ. രാജ്ഭവനിലെ വാട്ടർ ചാർജ് അടയ്ക്കാൻ വേണ്ടിയാണ് 5 ലക്ഷം അധിക ഫണ്ട് അനുവദിച്ചത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് അധിക ഫണ്ട് അനുവദിച്ചത്. സെപ്റ്റംബർ 24 ന് വാട്ടർ ചാർജ് അടയ്ക്കാൻ 5 ലക്ഷം അധിക ഫണ്ട് വേണമെന്ന് രാജ് ഭവൻ കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു.
പണം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം ലഭിച്ചതിന് പിന്നാലെ 5 ലക്ഷം അധിക ഫണ്ട് അനുവദിക്കുകയായിരുന്നു കെ.എൻ. ബാലഗോപാൽ. രാജ്ഭവനിൽ വാട്ടർ ചാർജിനായി ഈ സാമ്പത്തിക വർഷം 10.50 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു.
ബജറ്റ് വിഹിതം തീർന്നതിനെ തുടർന്നാണ് അധിക ഫണ്ട് അനുവദിച്ചത്. 2022- 23 ൽ രാജ്ഭവനിൽ വാട്ടർ ചാർജിനായി ചെലവായത് 12,64,171 രൂപയാണ്.