അനില്‍ അംബാനിയുടെ റിലയന്‍സ് പവറിന് വിലക്ക്

വ്യാജ ബാങ്ക് ഗ്യാരന്റി സമര്‍പ്പിച്ചതിനാലാണ് വിലക്ക് വന്നിരിക്കുന്നത്.

ഡല്‍ഹി; അനില്‍ അംബാനിക്ക് വിലക്ക്. അനില്‍ അംബാനിയുടെ റിലയന്‍സ് പവര്‍ ലിമിറ്റഡിനെയും അതിന്റെ അനുബന്ധ കമ്പനികളെയും ഭാവി ടെന്‍ഡറുകളില്‍ ലേലം വിളിക്കുന്നതില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്ക്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡാണ് വിലക്കേര്‍പ്പെടുത്തിയത്. വ്യാജ ബാങ്ക് ഗ്യാരന്റി സമര്‍പ്പിച്ചതിനാലാണ് വിലക്ക് വന്നിരിക്കുന്നത്. 1 ജിഗാവാട്ട് സോളാര്‍ പവറിനും 2 ഗിഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിനുമുള്ള ടെന്‍ഡര്‍ നടക്കുന്നതിന്റെ ഭാഗമായി ജൂണിലാണ് എസ്ഇസിഐ ബിഡ്ഡുകള്‍ ക്ഷണിച്ചത്. അന്ന് റിലയന്‍സ് എന്‍ യു ബിഇഎസ്എസ് ലിമിറ്റഡ് സമര്‍പ്പിച്ച ബിഡിലെ പൊരുത്തക്കേടുകള്‍ കാരണം ഇത് റദ്ദാക്കിയിരുന്നു.

എന്നാല്‍ പിന്നീട് കമ്പിനി പിന്നീട് ഒരു വിദേശ ബാങ്ക് ഗ്യാരന്റി സമര്‍പ്പിച്ചിരുന്നു. എന്നാലിതും സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തില്‍, പണം നിക്ഷേപിച്ചതിനെതിരായ ബാങ്ക് ഗ്യാരണ്ടിയുടെ അംഗീകാരം വ്യാജമാണെന്ന് എസ്ഇസിഐ കണ്ടെത്തിയിരുന്നു. എന്നാല്‍ വ്യാജ ബാങ്ക് ഗ്യാരന്റി നല്‍കിയതിന് മൂന്നാം കക്ഷിയായ ഏജന്‍സിയെ ആണ് അനില്‍ അംബാനിയുടെ ഗ്രൂപ്പ് കുറ്റപ്പെടുത്തിയത്. എന്നാല്‍ എസ്ഇസിഐയുടെ അന്വേഷണത്തില്‍ ഒരു മൂന്നാം കക്ഷിയുടെ പങ്കില്ലായിരുന്നു. ഇതോടെയാണ് റിലയന്‍സ് പവര്‍, റിലയന്‍സ് എന്‍ യു ബിഇഎസ്എസ് ലിമിറ്റഡ് എന്നിങ്ങനെ അനുബന്ധ സ്ഥാപനങ്ങള്‍ക്കെതിരെ എസ്ഇസിഐ നടപടിയെടുത്തത്.

കഴിഞ്ഞ ഓഗസ്റ്റില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അംബാനിയെ സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും 25 കോടി പിഴ ചുമത്തുകയും ചെയ്തിരുന്നു. പിന്നീട് പിഴ ഒടുക്കേണ്ടി വന്നില്ലെങ്കിലും വിലക്ക് മാറ്റിയിരുന്നില്ല. ഇപ്പോഴിതാ വീണ്ടും എത്തിയിരിക്കുന്ന പുതിയ വിലക്കില്‍ അനില്‍ അംബാനിയുടെ സാമ്രാജ്യത്തിന് വലിയ കളങ്കം തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments