ന്യൂഡല്‍ഹി: അമേരിക്കയില്‍ ട്രംപിന്റെ വിജയം ആഘോഷിക്കുമ്പോള്‍ മറ്റൊരു ആശങ്കയാണ് ഇന്ത്യയ്ക്ക് ഉണ്ടാകുന്നത്. വിജയം കൈവരിച്ചതോടെ ട്രംപ് ചിലപ്പോള്‍ എച്ച് -1 ബി വിസ നിയമങ്ങള്‍ കര്‍ശനമാക്കാനുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് ഇന്ത്യക്ക് കനത്ത അടിയായേക്കും. കാരണം. ഇന്ത്യന്‍ ഐടി കമ്പനികളുടെ ചെലവുകളെയും വളര്‍ച്ചയെയും ബാധിക്കും.
മാത്രമല്ല, ഇന്ത്യയുടെ ഐ. ടി കയറ്റുമതി വരുമാനത്തിന്റെ 80 ശതമാനവും യുഎസില്‍ നിന്നാണ് വരുന്നത്, 190 ബില്യണ്‍ യുഎസ് ഡോളറിലധികം വാര്‍ഷിക വ്യാപാരം നടത്തുന്ന യുഎസ് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ്. ട്രംപ് നേരത്തെ തന്നെ ഇന്ത്യയെ താരിഫ് രാജാവ് എന്ന് വിശേഷിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ട്രംപിന്റെ രണ്ടാമൂഴം ചിലപ്പോള്‍ ഇന്ത്യക്ക് പാരയാകും
. സ്‌പെഷ്യാലിറ്റി തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് തൊഴിലുടമകളെ അനുവദിക്കുന്ന ഇമിഗ്രേഷന്‍ ആന്റ് നാഷണാലിറ്റി ആക്ടിലെ സെക്ഷന്‍ 101 പ്രകാരം യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഒരു വിസയാണ് എച്ച് 1 ബി വിസ. അതിഥി തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഏറ്റവും വലിയ വിസ വിഭാഗമാണിത്.