World

‘ദൈവം എൻ്റെ  ജീവന്‍ നീട്ടി വെച്ചത് വിജയം ആഘോഷിക്കാനെന്ന് ട്രംപ്

വാഷിങ്ടണ്‍; വിജയ ലഹരിയില്‍ ആഹ്ലാദ പ്രസംഗത്തില്‍ ട്രംപ് തനിക്കെതിരെ നടന്ന വധ ശ്രമത്തെക്കുറിച്ച് വാചാലാനായി. വധ ഭീഷണികള്‍ വന്നതോടെ എന്റെ സുരക്ഷ കൂട്ടിയതില്‍ ഞാന്‍ നിരാശനായിരുന്നു. എന്നാലിന്ന് വലിയ ഒരു സന്തോഷം എന്നെ തേടിയെത്തിയിരിക്കുകയാണ്. ‘ദൈവം കാരുണ്യവാനാണ്. അതിനാലാണ് എന്റെ ജീവന്‍ ഒഴിവാക്കിയത്.’ ട്രംപ് തന്റെ ആഹ്ലാദം ജനക്കൂട്ടവുമായി പങ്കിടുമ്പോള്‍ പറഞ്ഞു. ജൂലായ് 13-നാണ് ട്രംപിന് വധിക്കാന്‍ ശ്രമം ഉണ്ടായത്.

മാത്രമല്ല, നിരവധി തവണ വധഭീഷണികളും ട്രംപിന് വന്നിരുന്നു. തന്റെ വിജയം അമേരിക്കന്‍ ജനതയുടെ മഹത്തായ വിജയ മാണെന്നും എക്കാലത്തെയും ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് റിപ്പബ്ലിക് പാര്‍ട്ടിയെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇവിടെചരിത്രം സൃഷ്ടിച്ചു. ഞങ്ങള്‍ ഏറ്റവും അവിശ്വസനീയമായ രാഷ്ട്രീയ വിജയം നേടി.

ഈ വിജയത്തില്‍ എനിക്ക് പിന്തുണയറിയിച്ച അമേരിക്കന്‍ ജനതയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, എന്റെ ശരീര ത്തിലെ ഓരോ ശ്വാസത്തിലും ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *