World

അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി ട്രംപ്

വാഷിങ്ടണ്‍; അമേരിക്കന്‍ പ്രസിഡന്റാകാന്‍ രണ്ടാം വട്ടവും ഭാഗ്യം ലഭിച്ചിരിക്കുകയാണ് ട്രംപിന്. 2025 ജനുവരിയിലാണ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണ്ടും തങ്ങളുടെ അധികാരം പിടിച്ചെടുത്തിരിക്കുന്നുവെന്ന് നിസംശയം പറയാം. നോര്‍ത്ത് കരോലിനയും ജോര്‍ജിയയും ഉള്‍പ്പെടെയുള്ള നിര്‍ണായക വോട്ടുകള്‍ ട്രംപ് ഇതിനോടകം പിടിച്ചെടുത്തിരിക്കുകയാണ്. 2004-ല്‍ ജോര്‍ജ്ജ് ഡബ്ല്യു ബുഷിന് ശേഷം ജനകീയ വോട്ട് നേടുന്ന ആദ്യത്തെ റിപ്പബ്ലിക്കന്‍ ആകുകയാണ് ട്രംപ്.

2004 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍, ഡെമോക്രാറ്റിക് നോമിനി ജോണ്‍ കെറിയെ അപേക്ഷിച്ച് ബുഷ് 62,040,610 വോട്ടുകളും 286 ഇലക്ടറല്‍ വോട്ടുകളും നേടി. 59,028,444 വോട്ടുകളും 251 ഇലക്ടറല്‍ വോട്ടുകളും നേടി. കഴിഞ്ഞ 20 വര്‍ഷത്തെ തിരഞ്ഞെടുപ്പ് വോട്ടര്‍മാരുടെ കണക്കുകള്‍ പ്രകാരം, 69.5 ദശലക്ഷം വോട്ടുകളും (52.9 ശതമാനം) 2008-ല്‍ ഗണ്യമായ 365 ഇലക്ടറല്‍ വോട്ടുകളും നേടി ബരാക് ഒബാമ ഏറ്റവും വലിയ ജനകീയ വോട്ട് വിജയം കൈവരിച്ചിരുന്നു.

വിപരീതമായി, 2016 ല്‍ ഡൊണാള്‍ഡ് ട്രംപ് 304 ഇലക്ടറല്‍ വോട്ടുകള്‍ക്കാണ് പ്രസിഡന്റ് ആയത്. എന്നാല്‍ 46.1 ശതമാനം പോപ്പുലര്‍ വോട്ടുകള്‍ മാത്രം നേടി, ഹിലരി ക്ലിന്റണ്‍ 48.2 ശതമാനം ജനകീയ വോട്ടുകള്‍ നേടി ട്രംപിനേക്കാള്‍ 2.1 ശതമാനം കൂടുതലായിരുന്നുവെങ്കിലും വിജയിക്കാനായില്ല. ഏറെ നിര്‍ണായകമായ പെന്‍സില്‍വാനിയയില്‍ വിജയം നേടിയതോടെയാണ് ട്രംപ് തന്റെ വിജയം ഉറപ്പിച്ച് പ്രസംഗം നടത്തിയത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി. ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിയിലേയ്ക്കാണ് കാലെടുത്ത് വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *