മൈസൂരു: മൂഡ കേസില്‍ ചോദ്യം ചെയ്യലിന് ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി സിദ്ധരാമയ്യ. രണ്ടര മണിക്കൂറിലധികമാണ് കേസില്‍ സിദ്ധരാമയ്യയെ പോലീസ് ചോദ്യം ചെയ്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും തനിക്ക് മുഖ്യമന്ത്രിയെന്ന ഇളവ് നല്‍കരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവിശ്യപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ അല്പനേരം വിശ്രമിച്ച ശേഷം സ്വകാര്യ വാഹനത്തില്‍ ലോകായുക്ത ഓഫീസിലെത്തിയ മുഖ്യമന്ത്രിയോട് ഭൂമി അനുവദിക്കല്‍, പരിവര്‍ത്തനം, ഒടുവില്‍ അനുവദിച്ച സൈറ്റുകള്‍ തിരികെ നല്കല് എന്നിവയെ ക്കുറിച്ചെല്ലാമുള്ള 20 ഓളം ചോദ്യങ്ങളാണ് ലോകായുക്ത ചോദിച്ചതെന്നാണ് ബന്ധപ്പെട്ട വ്യത്തങ്ങള്‍ അറിയിച്ചു. മൂഡ സൈറ്റ് അഴിമതി അന്വേഷണത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ബന്ധുക്കളെയും ലോകായുക്ത ചോദ്യം ചെയ്തിരുന്നു.