World

മഹത്തായ തിരിച്ചുവരവ്. ‘ചങ്കിന്’ വിജയാശംസകള്‍ നേര്‍ന്ന് ഇസ്രായേല്‍

ജറുസലേം: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിനന്ദിച്ചു, ഇത് ‘ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്’ എന്നാണ് ഇസ്രായേല്‍ തങ്ങളുടെ ഏറ്റവും വലിയ സഖ്യകക്ഷിക്ക് ആശംസകള്‍ അറിയിച്ചത്. ലെബനിനെതിരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് നെതന്യാഹു. അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ ഇസ്രായേലിന് എന്നുമുണ്ടാകുമെന്ന ഉറപ്പോടെയാണ് ഇസ്രായേലിന്റെ നീക്കം.

യുദ്ധത്തിനും മറ്റെല്ലാ കാര്യങ്ങള്‍ക്കും അമേരിക്കയുടെ പിന്തുണ എന്നും ഇസ്രായേലിനുണ്ട്. നെതന്യാഹു മാത്രമല്ല, പുതിയ പ്രതിരോധ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേല്‍ കാറ്റ്സ് ഉള്‍പ്പെടെയുള്ള മറ്റ് ഇസ്രായേലി ഉദ്യോഗസ്ഥരും ട്രംപിന് അഭിനന്ദനം അറിയിച്ചു. ഞങ്ങള്‍ ഒരുമിച്ച് യുഎസ്-ഇസ്രായേല്‍ സഖ്യം ശക്തിപ്പെടുത്തും, ബന്ദികളെ തിരികെ കൊണ്ടുവരും, ഇറാന്റെ നേതൃത്വത്തിലുള്ള സകല തിന്‍മ ശക്തികളെയും ഞങ്ങള്‍ പരാജയത്തിന്റെ പടുകുഴയിലെത്തിക്കുമെന്നാണ് കാറ്റ്സ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *