ഹിമാചലില്‍ സംസ്ഥാന ഘടകത്തെ കോണ്‍ഗ്രസ് പിരിച്ചു വിട്ടു

ഹിമാചല്‍ പ്രദേശ്; കോണ്‍ഗ്രസിന്റെ ആധിപത്യമുള്ള ഹിമാചലില്‍ സംസ്ഥാന ഘടകത്തെ കോണ്‍ഗ്രസ് പിരിച്ചു വിട്ടു. നവീകരണത്തിന്‍രെ ഭാഗമായിട്ടാണ് ഈ പിരിച്ചു വിടലെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് തന്നെയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. പിസിസിയുടെ മുഴുവന്‍ സംസ്ഥാന ഘടകത്തെയും ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളെയും പിരിച്ചുവിടുന്നു.

ഇതിനുള്ള നിര്‍ദ്ദേശത്തിന് ബഹുമാനപ്പെട്ട കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകാരം നല്‍കിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രസ്താവനയിറക്കി. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ വിധവയായ പ്രതിഭ സിങ്ങാണ് സ്ഥാന മൊഴിയുന്ന സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റിന്റെ അധ്യക്ഷ. 2019ലും കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തിയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments