ജീവൻ നഷ്ടമാകുന്നതിന് മൂന്ന് ദിവസം മുമ്പാണ് ഭക്ഷണം കഴിച്ചത് ; ഹമാസ് തലവന്മാരെ തീർക്കുന്ന രീതി വീണ്ടും ചർച്ചയാകുന്നു

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാര്‍ അവസാന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിഞ്ഞച്ചത് വധിക്കപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നു. ഡി.എന്‍.എ പരിശോധനക്കായി സിന്‍വാറിന്റെ വിരലുകളിലൊന്ന് മുറിച്ചെടുത്തിരുന്നുവെന്നും ഇസ്രാഈല്‍ നാഷണല്‍ ഫോറന്‍സിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ചെന്‍ കുഗേല്‍ പറഞ്ഞു.

വെടിയേറ്റ് മണിക്കൂറുകളോളം സിന്‍വാര്‍ അതിജീവിച്ചിരുന്നു. പിന്നീട് വെടിയേറ്റത് മൂലമുണ്ടായ ഗുരുതരമായ മസ്തിഷ്‌ക ക്ഷതം മൂലം അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ട്. മരണത്തിന് 72 മണിക്കൂര്‍ മുന്‍പ് യഹ്‌യ സിന്‍വാര്‍ യാതൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്ന് ഇസ്‌റാഈലി ഫോറന്‍സിക് ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതായത്.

അതേ സമയം ഈ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഗസ്സയിലെ ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുകയാണ് ഇസ്രയേൽ എന്ന വ്യപക വിമർശനം പലയിടങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. 2024 ഒക്ടോബര്‍ 16ന് നടത്തിയ ആക്രമണത്തിലാണ് ഇസ്രയേൽ ​ഹമാസ് തലവൻ യഹ്‌യ സിന്‍വാറിനെ വധിച്ചത്.2023 ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരന്‍ യഹ്‌യ സിന്‍വാറാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇസ്രയേൽ നടപടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments