സ്വിഗ്ഗിയുടെ ഐപിഒ നാളെ തുടങ്ങും

പ്രശസ്തമായ ഭക്ഷണ ഡെലിവറി ആപ്പായ സ്വിഗ്ഗി നാളെ പ്രാരംഭ പബ്ലിക് ഓഫറിങ് ആരംഭിക്കുന്നു. നവംബര്‍ എട്ടിന് ഇതിന് സമാപനമാകും. 4,499 കോടി മൂല്യമുള്ള 11.54 കോടി ഇക്വിറ്റി ഷെയറുകളും 6,828.43 കോടി രൂപയുടെ 17.51 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ ഉള്‍പ്പെടെ ഒരു പുതിയ ഇഷ്യു വഴി 11,327.43 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ഷെയറിന് 371 നും 390 നും ഇടയിലാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.

കൂടാതെ, 17.51 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ വഴി 6,828.43 കോടി രൂപ സമാഹരിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. സ്വിഗ്ഗിയില്‍ ഓഹരികള്‍ സെലിബ്രിറ്റികളുള്‍പ്പടെ നിരവധി പേര്‍ സ്വന്തമാക്കിയിട്ടുണ്ട് . ഇതില്‍ ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സഹീര്‍ ഖാന്‍, ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണ, ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹര്‍, അമിതാഭ് ബച്ചന്‍ ഫാമിലി, നടനും വ്യവസായിയുമായ ആശിഷ് ചൗധരി തുടങ്ങിയവരെല്ലാം ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments