മുംബൈ: അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ അര്‍ദ്ധ സഹോദരന്‍ നോയല്‍ ടാറ്റ, ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി ഔദ്യോഗികമായി നിയമിതനായി. ടാറ്റ സണ്‍സിന്റെ 66% ഓഹരികള്‍ ടാറ്റ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ്. ടാറ്റ ഗ്രൂപ്പിന്റെ ശക്തവും സ്വാധീനവുമുള്ള ഭാഗമാണ് ടാറ്റ ട്രസ്റ്റ്. രത്തന്‍ ടാറ്റയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ പിന്‍ഗാ മിയായി നിയമിതനായിരുന്നു. ഇപ്പോള്‍ ഊദ്യോഗികമായി സ്ഥാനം ഏല്‍ക്കുകയും ചെയ്തു. 67 കാരനാണ് നോയല്‍ ടാറ്റ ആദ്യം ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ദീപാവലിയുടെ തലേന്ന് നടന്ന വെര്‍ച്വല്‍ ടാറ്റ സണ്‍സ് മീറ്റിംഗില്‍ ഓണ്‍ലൈന്‍ റെസലൂഷന്‍ വഴിയാണ് ഈ സ്ഥാനത്തേയ്ക്ക് നോയല്‍ നിയമിതനായത്. നോയല്‍ ടാറ്റ ചേരുന്നതോടെ, ടാറ്റ സണ്‍സ് ബോര്‍ഡില്‍ ഇപ്പോള്‍ ടാറ്റ ട്രസ്റ്റില്‍ മൂന്ന് ഡയറക്ടര്‍മാര്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.
ടിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ വേണു ശ്രീനിവാസനും മുന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനായ വിജയ് സിംഗുമാണ് മറ്റ് ഡയറ ക്ടേഴ്‌സ്. ടൈറ്റനിലും ടാറ്റ സ്റ്റീലിലും വൈസ് ചെയര്‍ സ്ഥാനങ്ങളും നോയല്‍ വഹിക്കുന്നുണ്ട്. അത് പോലെ ടാറ്റ ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍, ട്രെന്റ്, വോള്‍ട്ടാസ് എന്നിവയുടെ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ചെയര്‍പേഴ്സണും കൂടിയാണ് നോയല്‍ ടാറ്റ.