എയ്ഡഡ് അധ്യാപകരുടെ പെൻഷൻ: 4357.55 കോടിയെന്ന് കെ.എൻ. ബാലഗോപാൽ

KN Balagopal Kerala finance minister

എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യപകർക്ക് പെൻഷൻ കൊടുക്കാൻ 4357.55 കോടി ചെലവായെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.

2023- 24 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിൻ്റെ റവന്യു വരുമാനം 126837. 66 കോടി രൂപയാണ്. റവന്യു വരുമാനത്തിൻ്റെ 3.44 ശതമാനമാണ് എയ്ഡഡ് അധ്യാപകരുടെ പെൻഷൻ കൊടുക്കാൻ ചെലവാകുന്നതെന്ന് കണക്കുകളിൽ വ്യക്തം.2019 ലെ പേ കമ്മീഷൻ റിപ്പോർട്ട് പ്രകാരം 5,11,085 പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്.

1.7.19 കണക്ക് പ്രകാരം സർവീസ് പെൻഷൻ വാങ്ങിക്കുന്നവരുടെ എണ്ണം 3,72,136 ആണ്. 1,28,436 പേർ കുടുംബ പെൻഷൻ വാങ്ങിക്കുന്നവരാണ്. എക്സ്ഗ്രേഷ്യ പെൻഷൻ വാങ്ങിക്കുന്നവരുടെ എണ്ണം 4737. ഇൻവാലിഡ് പെൻഷൻ വാങ്ങിക്കുന്നവർ 41 പേരുണ്ട്. 1223 പേരാണ് പേഴ്സണൽ സ്റ്റാഫ് പെൻഷൻ വാങ്ങുന്നവർ.

പാർട്ട് ടൈം സർവീസ് പെൻഷൻ വാങ്ങിക്കുന്നവരുടെ എണ്ണം 4512. പെൻഷൻകാരുടെ എണ്ണം നിലവിൽ 6 ലക്ഷം കവിഞ്ഞു. ക്ഷാമ ആശ്വാസം കുടിശിക 19 ശതമാനം ആയതോടെ സാമ്പത്തിക പ്രയാസത്തിലാണ് പെൻഷൻകാർ.

സാമ്പത്തിക വർഷംഎയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻ
2016-172521.52
2017-182932.76
2018-192946.63
2019-203178.84
2020-213209.68
2021-224785.35
2022-234318.86
2023-244357.55

Read Also:



0 0 votes
Article Rating
Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments