2010 മുതൽ ഇന്ത്യൻ ടെസ്റ്റുകളിൽ നിറ സാന്നിധ്യമായിരുന്നു വൃദ്ധിമാൻ സാഹ എന്ന വെസ്റ്റ് ബംഗാളുകാരൻ. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കുള്ള താരങ്ങളുടെ പരിഗണനാപട്ടികയിൽ നിന്ന് നേരത്തെ പുറത്തായിരുന്നു മുൻ താരം വൃദ്ധിമാൻ സാഹ. അതിനുപിന്നാലെ ഇപ്പോഴിതാ അദ്ദേഹം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു.
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് വിക്കറ്റ് കീപ്പർ കൂടിയായ 40കാരനായ സാഹയെ ഇത്തവണ ടീമും നിലനിർത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ സീസണോടെ താൻ സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് സാഹ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയിൽ ബംഗാളിന്റെ താരമായ സാഹ സീസണൊടുവിൽ വിരമിക്കും. അടുത്ത ഐപിഎല്ലിൽ സാഹ കളിക്കാനിടയില്ലെന്നാണ് റിപ്പോർട്ട്. വിക്കറ്റ് കീപ്പിംഗിലെ മികവിൽ സമീപകാലത്ത് ഇന്ത്യ കണ്ട എറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളായാണ് വൃദ്ധിമാൻ സാഹ.
” ക്രിക്കറ്റിന്റെ ഈ നീണ്ടയാത്രയിൽ ഇതെന്റെ അവസാന സീസണായിരിക്കും. ബംഗാളിനുവേണ്ടി ഒരിക്കൽ കൂടി രഞ്ജി ട്രോഫിയിൽ കളിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. രഞ്ജി ട്രോഫിയിൽ മാത്രം കളിച്ചു കൊണ്ടാണ് ഞാൻ വിരമിക്കുന്നത്” സാഹ എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ കരിയറിൽ പിന്തുണയുമായി കൂടെ നിന്ന എല്ലാവർക്കും നന്ദി പറഞ്ഞു.