കാനഡ; കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തില്‍ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഭക്തരെ ആക്രമിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധവുമായി കനേഡിയന്‍ ഹിന്ദു സമൂദായം. ആയിരത്തോളം ആളുകളാണ് ആക്രമത്തിനെതിരെ പ്രതിഷേധം സംഘടി പ്പിച്ചത്. ആക്രമണ സംഭവത്തില്‍ മൂന്ന് പേരെ കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്യുകയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടു ക്കുകയും ചെയ്തിരുന്നു.
ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകകളും കാവി പതാകകളും വഹിച്ചു കൊണ്ട് ഖാലിസ്ഥാന്‍ തീവ്രവാദത്തിനെതിരെ മുദ്രാവാക്യം മുഴക്കുകയും സുരക്ഷയും ഉത്തരവാദിത്തവും ആവശ്യപ്പെട്ട് ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഖാലിസ്ഥാനികളെ കൂടുതല്‍ പിന്തുണയ്ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കനേഡിയന്‍ രാഷ്ട്രീയക്കാര്‍ക്കും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതി നുള്ള ഐക്യദാര്‍ഢ്യ റാലിയാണിതെന്നും പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.